
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ സാറ്റ്‌ലൈറ്റില്‍ നിന്നുമുള്ള ബഹിരാകാശ ചിത്രങ്ങളില്‍ ഭീതിപ്പെടുത്തുന്ന കാഴ്ചയാണ് കേരളത്തിന്റേത്.
കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങൾ നാസ ഓരോ രണ്ടു– മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങൾ എങ്ങനെ എന്ന് തുടങ്ങുന്ന വിവരങ്ങളെല്ലാം നാസ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ചും നാസ പ്രത്യേകം റിപ്പോർട്ടും തയ്യാറാക്കിയിട്ടുണ്ട്. പ്രത്യേകം തയാറാക്കിയ ആനിമേഷൻ ഭൂപടം നാസയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. ഈ ആനിമേഷനിൽ കഴിഞ്ഞ ഏഴു ദിവത്തിനിടെ കേരളത്തിനു മുകളിൽ സംഭവിക്കുന്ന മാറ്റങ്ങളും കാണാം.
കേരളത്തിൽ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതൽ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങൾ പുറത്തുവിടുന്നുണ്ട്. രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ റിപ്പോർട്ട് തയാറാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam