അഗ്നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ ഫയർഫോഴ്സ് ഡയറക്ടറുടെ നിർദ്ദേശം

Published : Feb 23, 2019, 08:48 PM ISTUpdated : Feb 24, 2019, 09:36 AM IST
അഗ്നിസുരക്ഷാ അനുമതിയില്ലാത്ത കെട്ടിടങ്ങൾക്കെതിരെ നടപടിയെടുക്കാന്‍ ഫയർഫോഴ്സ് ഡയറക്ടറുടെ നിർദ്ദേശം

Synopsis

എന്‍ ഒ സി വാങ്ങാതെയും പുതുക്കാത്തതെയും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കും. വൻകിട കെട്ടിടങ്ങളിൽ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പശ്ചാത്തലത്തിലാണ് തീരുമാനം.

തിരുവനന്തപുരം: അഗ്നിസുരക്ഷാ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ഫയർഫോഴ്സ് ഡയറക്ടർ ജനറൽ എ ഹേമചന്ദ്രന്‍റെ നിർദ്ദേശം. ഫയർഫോഴ്സ് ആസ്ഥാനത്ത് ചേർന്ന് ഉദ്യോസ്ഥയോഗത്തിലാണ് നിർദ്ദേശം നല്‍കിയത്. അടുത്തിടെ, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ വൻകിട കെട്ടിടങ്ങളിൽ തീപിടുത്തങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

എന്‍ ഒ സി വാങ്ങാതെ പ്രവർത്തിക്കുന്നതും എന്‍ ഒ സി പുതുക്കാത്തതുമായ കെട്ടിടങ്ങൾക്കും അനുമതി ലഭിച്ചിട്ടും സുരക്ഷ ക്രമീകരണങ്ങൾ സ്വീകരിക്കാത്തവയ്ക്കുമെതിരെ അടിയന്തര നടപടി എടുക്കും. പരിശോധന റിപ്പോർട്ട് ജില്ലാ കളക്ടർമാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അടിയന്തരമായി കൈമാറാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. വൻകിട കെട്ടിടങ്ങളിൽ തുടര്‍ച്ചയായി അഗ്നിബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പശ്ചാത്തലത്തിലാണ് തീരുമാനം. തിരുവനന്തപുരം, പാലക്കാട്, വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളിലാണ് ഗുരുതരമായ തീപിടുത്തം ഉണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു