പി വി അൻവർ എംഎൽഎക്ക് തിരിച്ചടി; പ്രവാസിയില്‍ നിന്ന് പണംതട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Published : Dec 05, 2018, 12:00 PM ISTUpdated : Dec 05, 2018, 12:09 PM IST
പി വി അൻവർ എംഎൽഎക്ക് തിരിച്ചടി; പ്രവാസിയില്‍ നിന്ന് പണംതട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

Synopsis

പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി കോടതി തള്ളി.

 

കൊച്ചി: പി വി അൻവർ എംഎൽഎക്ക് തിരിച്ചടി. കോഴിക്കോട് സ്വദേശിയായ പ്രവാസി എഞ്ചിനീയറിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്ന കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പി വി അൻവർ നൽകിയ പുന:പരിശോധന ഹർജി കോടതി തള്ളി.

പുന:പരിശോധന  നടത്തുന്നതിനുള്ള കാരണങ്ങൾ ഹർജിയിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  ഹര്‍ജി കോടതി തളളിയത്. കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ അൻവർ കൈപ്പറ്റി കബളിപ്പിച്ചു എന്നാണ് കേസ്. ഈ കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയിൽ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്.

ഇതിനെതിരെയാണ് അന്‍വര്‍ പുന:പരിശോധന ഹർജി നല്‍കിയത്. എന്നാല്‍ പുന:പരിശോധന  നടത്തുന്നതിനുള്ള കാരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി കോടതി തളളുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട് യുഡിഎഫ് ചരിത്രം കുറിക്കുമോ? ഈ മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ഡാഷ് മോനേ പരാമർശം: അധിക്ഷേപം അനു​ഗ്രഹമായി കാണുന്നു;`പോ മോനേ വിജയാ' ആവർത്തിച്ച് രേവന്ത് റെഡ്ഡി