സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് തുടക്കമിട്ട് ഹൈക്കമാന്‍ഡ്: കേരള നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചു

By Web TeamFirst Published Jan 14, 2019, 2:11 PM IST
Highlights

രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍,  ബെന്നി ബെഹന്നാന്‍,  കെ.മുരളീധരന്‍ എന്നിവരോടാണ് മറ്റന്നാള്‍ ദില്ലിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ക്കായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചു. 

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍, പ്രചരണസമിതി അധ്യക്ഷന്‍ കെ.മുരളീധരന്‍ എന്നിവരോടാണ് മറ്റന്നാള്‍ ദില്ലിയിലെത്താന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവുമായിരിക്കും ചര്‍ച്ചകളിലെ മുഖ്യഅജന്‍ഡ. അടുത്ത മാസത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസിയും ലക്ഷ്യമിടുന്നത്. 

click me!