പൊതുതാൽപര്യ ഹർജിക്കാരന് മുന്നറിയിപ്പ്, ഹൈക്കോടതിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുത്,പിഴ ചുമത്തിയത് പുനപരിശോധിക്കില്ല

Published : Feb 03, 2026, 11:29 AM IST
highcourt of kerala

Synopsis

ചില കേസുകൾ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിനായിരുന്നു പിഴ ചുമത്തിയത്

എറണാകുളം:   പൊതു താൽപര്യ ഹർജി ക്കാരന് മുന്നറിയിപ്പുമായി ഹൈക്കോടതി.മാധ്യമപ്രവർത്തകൻ എം.ആർ.അജയനാണ് മുന്നറിയിപ്പ്.കോടതിയുടെ അന്തസിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കരുതെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.ഹർജിക്കാരന് അവധിക്കാല ബഞ്ച് 40,000 രൂപ പിഴ ഇട്ടിരുന്നു.നടപടി പുനപരിശോധിക്കാനാവില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹർജിക്കാരൻ പിഴ അടക്കണമെന്നും കോടതി നിര്‍ദേശിച്ചു.ചില കേസുകൾ അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടതിനായിരുന്നു പിഴ ചുമത്തിയത്

ആവർത്തിച്ചാൽ ഇതിൽ നിൽക്കില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി..സിഎംആർഎൽ കേസിൽ സിബിഐ അന്വേഷണം, സ്വർണ്ണപ്പാളി കേസ് അടക്കമുള്ള നാല് ഹർജികൾ ആണ് അവധിക്കാല ബെഞ്ചിൽ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ ആവശ്യപ്പെട്ടത്.റിവ്യൂ പെറ്റീഷൻ കോടതി തള്ളി.പിഴ ഒഴിവാക്കണം എന്നായിരുന്നു റിവ്യൂ പെറ്റീഷനിലെ ആവശ്യം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചാർട്ടേഡ് അക്കൗണ്ടന്‍റ് മരിച്ച നിലയിൽ, ഹൈക്കോടതി അഭിഭാഷകയായ അമ്മയും 14കാരിയായ സഹോദരിയും ഗുരുതരാവസ്ഥയിൽ; കാരണം അവ്യക്തം
രാജ്യത്താദ്യമായി കൊച്ചി വിമാനത്താവളത്തിൽ ഹൈഡ്രജൻ ബസുകൾ ഇറക്കും: ധാരണാപത്രം കൈമാറി