ബന്ദ് ബാധിച്ചില്ല, ഇന്ധനവില വീണ്ടും കൂടി; മുംബൈയില്‍ പെട്രോളിന് 89.97 രൂപ

By Web TeamFirst Published Sep 10, 2018, 1:50 PM IST
Highlights

രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. ഇന്ത്യൻ നഗരത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ വിലയുമായി മഹാരാഷ്ട്ര. ഒരു ലീറ്റർ പെട്രോളിനു തിങ്കളാഴ്ചത്തെ വില 89.97 രൂപയാണ്.

മുംബൈ∙ ഇന്ധനവില വര്‍ധനവിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മിക്ക സംസ്ഥാനങ്ങളിലും ജനജീവിതത്തെ ബാധിച്ചു. എന്നാല്‍ പ്രതിഷേധം ആളിപ്പടരുമ്പോഴും രാജ്യത്ത് വീണ്ടും ഇന്ധനവില വര്‍ധിച്ചു. ഇന്ത്യൻ നഗരത്തിലെ ഏറ്റവും ഉയർന്ന പെട്രോൾ വിലയുമായി മഹാരാഷ്ട്ര. ഒരു ലീറ്റർ പെട്രോളിനു തിങ്കളാഴ്ചത്തെ വില 89.97 രൂപയാണ്.

മഹാരാഷ്ട്രയിലെ പർബാനിയിലാണു ഇന്ധനവിലയിലെ ഏറ്റവും ഉയര്‍ന്ന കയറ്റം. ഇവിടെ . ചരിത്രത്തിലെ വലിയ വിലയായ 90 രൂപയിൽ (89.97) പെട്രോളും 77.92 രൂപയിൽ ഡീസലും എത്തിയതായി പർബാനി ജില്ലാ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സഞ്ജയ് ദേശ്മുഖ് പറഞ്ഞു. മഹാരാഷ്ട്രയുടെ മറ്റു ഭാഗങ്ങളിൽ പ്രാദേശിക നികുതികൾ കൂടാതെ, പെട്രോൾ ലീറ്ററിന് 88, ഡീസൽ ലീറ്ററിന് 76 രൂപ വീതമാണെന്നു ഓൾ ഇന്ത്യ പെട്രോൾ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.

click me!