
ഹിമാചൽ പ്രദേശ്: പശുവിനെ രാഷ്ട്രമാതാവാക്കണമെന്ന ആവശ്യവുമായി ഹിമാചൽ പ്രദേശ് നിയമസഭയിൽ കോൺഗ്രസ് പ്രമേയം പാസ്സാക്കി. മാത്രമല്ല, കേന്ദ്രസർക്കാരിന് പ്രമേയം അയച്ചു കൊടുക്കുകയും ചെയ്തു. ''പശു ഒരു സമുദായത്തിന്റെയോ മതത്തിന്റെയോ പരിധിയിൽ പെടുന്ന മൃഗമല്ല. മനുഷ്യന് പല സംഭാവനകളും പശു നൽകുന്നുണ്ട്. പാൽ നൽകാതായാൽ പശുക്കളെ എല്ലാവരും ഉപേക്ഷിക്കും. അതിനാലാണ് ഇത്തരമൊരു തീരുമാനം വേണമെന്ന് പറയുന്നത്.'' പ്രമേയം കൊണ്ടുവന്ന കോൺഗ്രസ് എംഎൽഎ അനിരുദ്ധ് സിംഗ് പറയുന്നു.
സെപ്റ്റംബറിൽ ഉത്തരാഖണ്ഡ് നിയമസഭയും ഇതേ പ്രമേയം കൊണ്ടുവന്നിരുന്നു. പശുവിനെ ദേശീയമൃഗമാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കൂടാതെ ഹൈദരാബാദ് ഹൈക്കോടതിയും ഇതേ നിർദ്ദേശവുമായി മുന്നോട്ട് വന്നിരുന്നു. മാതാവിനും ദൈവത്തിനും തുല്യമായ സ്ഥാനം പശുവിനും നൽകി ദേശീയ സ്വത്തായി പരിഗണിക്കണമെന്നായിരുന്നു കോടതി നിർദ്ദേശം. രാജ്യത്തെ പല സംസ്ഥാനങ്ങളും ഗോസംരക്ഷണത്തിന്റെ പേരിൽ ആൾക്കൂട്ടക്കൊലകളും അതിക്രമങ്ങളും നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹിമാചൽ സർക്കാരിന്റെ ഈ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam