
രാജ്കോട്ട്: ഗുജറാത്തിലെ കോടതി വളപ്പിൽ കയറിയ പുലിയെ ഉദ്യോഗസ്ഥർ അതിസാഹസികമായി പിടികൂടി. സുരേന്ദ്രനഗറര്‍ ജില്ലയിലെ ചോട്ടില താലൂക്കിലെ കോടതിയിലാണ് അപ്രതീക്ഷിതമായി പുലി കയറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
ജഡ്ജിയും അഭിഭാഷകരും മറ്റ് ജീവനക്കാരും നില്‍ക്കെയാണ് പുലി കോടതി വളപ്പിനുള്ളിൽ കയറിയത്. വളപ്പിനുള്ളിൽ പുലിയെ കണ്ടെത്തിയതിനെ തുടർന്ന് കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന്, പുലിയുടെ ശ്രദ്ധ തിരിച്ചുവിട്ട് ഉദ്യോഗസ്ഥർ അതിനെ കോടതി മുറിയിൽ അടച്ച് പൂട്ടിയിട്ടു. പിന്നീട്, വനംവകുപ്പിനെ വിവരം അറിയിക്കുകയും പുലിയെ പിടികൂടി വനത്തിലെത്തിക്കുകയും ചെയ്തു. മയക്കുമരുന്ന് നിറച്ച് തോക്ക് ഉപയോഗിച്ചാണ് അധികൃതർ പുലിയെ പിടികൂടിയത്.
ഗുജറാത്തിലെ കോടതികളിൽ ഇത് രണ്ടാമത്തെ തവണയാണ് പുലി കയറുന്നത്. നവംബർ അഞ്ചിന് ഗുജറാത്ത് ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റ് വളപ്പിലും പുലി അതിക്രമിച്ച് കയറിയിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടിയാണ് പുലി അകത്ത് കടന്നത്. സംസ്ഥാന വനംവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ നിണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടിയത്. വളപ്പിനുള്ളിൽ പുലി കയറുകയും വിഹരിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നുമാണ് കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam