എച്ച്ഐവി ബാധിതനായ യുവാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മക്കളെ കൊലപ്പെടുത്തി

Published : Sep 23, 2018, 06:40 PM IST
എച്ച്ഐവി ബാധിതനായ യുവാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി മക്കളെ കൊലപ്പെടുത്തി

Synopsis

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിക്കാരനെ ഭാര്യ ഉപേക്ഷിച്ചത്. ഇതിനെ തുടര്‍ന്ന് മക്കളുടെയും കൂടെയാണ് സിക്കാരന്‍ താമസിച്ചിരുന്നത്. ബോധമില്ലാതെ മൂന്നുപേരും കിടക്കുന്നത് കണ്ട അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്.

ചെന്നൈ:ഭക്ഷണ പദാര്‍ത്ഥത്തില്‍ വിഷം കലര്‍ത്തി എച്ച്ഐവി ബാധിതനായ യുവാവ് മക്കളെ കൊലപ്പെടുത്തുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തമിഴ്നാട് അന്തിയൂര്‍ സ്വദേശിയായ സിക്കാരന് (37) കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എച്ച്ഐവി ബാധ സ്ഥിതീകരിച്ചത്. 15 ഉം 12 ഉം വയസുള്ള 
തന്‍റെ രണ്ടു പെണ്‍മക്കള്‍ക്കും വിഷം കലര്‍ത്തിയ ഭക്ഷണം കൊടുത്തതിന് ശേഷമാണ് യുവാവ് കഴിച്ചത്. 

അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിക്കാരനെ ഭാര്യ ഉപേക്ഷിച്ചത്. ഇതിനെ തുടര്‍ന്ന് മക്കളുടെയും കൂടെയാണ് സിക്കാരന്‍ താമസിച്ചിരുന്നത്. ബോധമില്ലാതെ മൂന്നുപേരും കിടക്കുന്നത് കണ്ട അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. ആശുപത്രിയിലേക്കുള്ള വഴി മദ്ധ്യേ മക്കള്‍ മരണപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള സിക്കരന്‍ ചികിത്സയിലാണ്. സിക്കാരനെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയുടെ മരണം അപകടമല്ല; ലൈംഗികാതിക്രമം എതിർത്തപ്പോൾ 18 കാരൻ കൊലപ്പെടുത്തിയെന്ന് പൊലീസ്
സ്കൂട്ടർ ഇടിച്ച് നിർത്തി, ഹെൽമറ്റിന് തലയ്ക്കടി, സ്കൂട്ടറുമായി യുവാവ് റോഡിലേക്ക്, ഡെലിവറി ജീവനക്കാരന് ക്രൂര മ‍ർദ്ദനം