
കാൺപൂർ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദ സംഘടനയിലെ ഭീകരനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റുചെയ്തു. അസം സ്വദേശി ഖ്വമർ ഉജ് സമാമാണ് പിടിയിലായത്. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) യുടെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബുധനാഴ്ച്ച കാണ്‍പൂരിലെ ശിവ്നഗറില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
2017ലാണ് സമാ ഹിസ്ബുൾ മുജാഹിദീനിൽ ചേരുന്നത്. തുടർന്ന് ജമ്മു-കാശ്മുർ എന്നിവിടങ്ങളിൽ നിന്നായി പരിശീലനം ലഭിച്ച ഇയാൾ സംസ്ഥാനത്തിന്റെ വിവധഭാഗങ്ങളിലായി ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഉത്തർപ്രദേശ് ഡി.ജി.പി ഒ പി സിങ്ങ് പറഞ്ഞു. 2018 ഏപ്രിലിൽ എകെ 47 തോക്ക് പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിനായക ചതുര്‍ഥി ദിവസം ഉത്തർപ്രദേശിലെ പൊതുസ്ഥലങ്ങളില്‍ സ്ഫോടനം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന് തെളിവായി അയാളുടെ പക്കൽനിന്നും ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്നും ചില ക്ഷേത്രങ്ങളുടെ ബ്ലൂ പ്രിന്റസ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഹിസ്ബുള്‍ മുജാഹിദീന്‍ നേതൃത്വമാണ് ആക്രമണത്തിന് ചുമതലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam