കെങ്കേമമായി മസ്‌കറ്റില്‍ ഹോളി ആഘോഷം

By Web DeskFirst Published Mar 3, 2018, 12:10 AM IST
Highlights
  • പ്രവാസികള്‍ ഹോളി ആഘോഷിച്ചു

മസ്‌കറ്റ്: മസ്‌കറ്റിലെ പ്രവാസികള്‍ ഹോളി ആഘോഷിച്ചു. ഖുറം ബീച്ചില്‍ ഒരുമിച്ചുകൂടിയ ഉത്തരേന്ത്യക്കാര്‍ വര്‍ണങ്ങള്‍ വാരിവിതറിയും പരസ്പരം നിറങ്ങള്‍ തേച്ചുപിടിപ്പിച്ചും ആഘോഷങ്ങള്‍ വര്‍ണശബളമാക്കി. പരസ്പരം നിറങ്ങള്‍ വാരി വിതറുന്നതുമൂലം ശത്രുത മറക്കാനും ജീവിതത്തില്‍ സ്‌നേഹത്തിന്റെ നിറങ്ങള്‍  കൊണ്ടുവരാനും സാധിക്കുമെന്നാണ് വിശ്വാസം. 

വിഷ്ണു ഭക്തനായ പ്രഹ്ലാദനുമായി ബന്ധപ്പെട്ടതാണ് ഹോളി ആഘോഷം. നന്മയുടെ പ്രതീകമായ പ്രഹ്ലാദനെ വധിക്കാന്‍ ആലോചിച്ചിരുന്ന ഹോളിക സ്വയം കത്തി ചാമ്പലായതിന്‍റെ പ്രതീക ദിനമായിട്ടാണ് ഹോളി ആഘോഷിക്കുന്നത്. ജീവിതത്തിലേക്ക് സ്‌നേഹത്തിന്റെ നിറങ്ങളെ സ്വീകരിക്കുന്നതിനോടൊപ്പം ജീവിതം കൊണ്ടാടാന്‍ കൂടിയുള്ളതാണെന്ന് ഹോളി ഓര്‍മ്മിപ്പിക്കുന്നു.
 

click me!