രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ 'കാഴ്ചക്കാര്‍ക്ക്' ഇടയില്‍ നിന്ന് രക്ഷിച്ച് വീട്ടമ്മ

Published : Dec 20, 2018, 09:50 AM IST
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ 'കാഴ്ചക്കാര്‍ക്ക്' ഇടയില്‍ നിന്ന് രക്ഷിച്ച് വീട്ടമ്മ

Synopsis

തലയ്ക്കു പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു യുവാക്കൾ ഉണ്ടായിരുന്നത്. എന്നാല്‍  നിരവധി ആളുകള്‍ കൂടി നിന്നെങ്കിലും ആരും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നതിന് ഇടയിലേക്കാണ് ഗീത എത്തുന്നത്. 

ആലപ്പുഴ : വാഹനാപകടത്തില്‍ പരിക്കേറ്റ് ബോധരഹിതരായി വഴിയില്‍ക്കിടന്ന രണ്ട് യുവാക്കളുടെ ജീവന്‍ രക്ഷിച്ചത് വീട്ടമ്മയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന്. പന്തളം മാവേലിക്കര റോഡിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാക്കളെയാണ് ഇടപ്പോണ്‍ സ്വദേശിനിയായ വീട്ടമ്മയുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷപ്പെടുത്തിയത്. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ ഇടപ്പോൺ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും ആശുപത്രിയിലെത്തിച്ചത് ഗീത സന്തോഷ് എന്ന വീട്ടമ്മയാണ്. 

തലയ്ക്കു പരുക്കേറ്റ് രക്തം വാർന്ന അവസ്ഥയിലായിരുന്നു യുവാക്കൾ ഉണ്ടായിരുന്നത്. എന്നാല്‍  നിരവധി ആളുകള്‍ കൂടി നിന്നെങ്കിലും ആരും ഇവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറാകാതെ കാഴ്ചക്കാരായി നില്‍ക്കുന്നതിന് ഇടയിലേക്കാണ് ഗീത എത്തുന്നത്. ബന്ധുവിന്റെ മകനെ സ്കൂളില്‍ ആക്കിയ ശേഷം കാറില്‍ വരികയായിരുന്ന ഗീത യുവാക്കളെ ആശുപത്രിയില്‍ ആക്കി. യുവാക്കളുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ച ഗീത യുവാക്കളുടെ ആരോഗ്യ നില ഭേദമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. 

പരുക്കേറ്റ പ്രകാശ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലും പ്രദീപ് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഇടപ്പോൺ സംഗീതയിൽ എസ്.സന്തോഷിന്റെ ഭാര്യയായ ഗീത ഭർത്താവിനോടൊപ്പം  ഇടപ്പോണിലുള്ള വീട്ടിൽ താമസമാക്കിയിട്ട് 8 മാസമായി.  സംഗീത, സംഗീത് എന്നിവർ മക്കളാണ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള വിമാനം രണ്ടാം ദിവസവും റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ, ബദൽ സംവിധാനം ഏർപ്പെടുത്തണം
തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ