പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയെ കണ്ട് പേടിച്ച് ആശുപത്രിക്കാര്‍; വീഡിയോ കാണാം...

Published : Aug 02, 2018, 07:55 AM ISTUpdated : Aug 02, 2018, 08:07 AM IST
പാമ്പുകടിയേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയെ കണ്ട് പേടിച്ച് ആശുപത്രിക്കാര്‍; വീഡിയോ കാണാം...

Synopsis

ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വീഡിയോകളും ഫോട്ടോകളും വൈറലായി. ആശുപത്രിയിലെ സിസി ടിവിയില്‍ നിന്നാണ് യുവതിയുടെ വീഡിയോ പുറത്തുപോയത്

ബെയ്ജിംഗ്: പാമ്പുകടിയേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയുടെ വീഡിയോ ആണ് ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്.  

പാമ്പുകടിയേറ്റെന്ന് പറഞ്ഞ് ചികിത്സയ്ക്കായി എത്തിയ യുവതിയെ കണ്ട് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും രോഗികളുമെല്ലാം ഒരുപോലെ പേടിച്ചു. കാരണം മറ്റൊന്നുമായിരുന്നില്ല, തന്നെ കടിച്ച പാമ്പിനെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചായിരുന്നു യുവതി ആശുപത്രിയിലെത്തിയത്. 

പുജിംഗിലാണ് സംഭവം നടന്നത്. തന്നെ കടിച്ചയുടന്‍ യുവതി പാമ്പിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പാമ്പുമായി ആശുപത്രിയിലും എത്തി. ആശുപത്രിയിലെ സിസി ടിവിയിലാണ് യുവതി പാമ്പുമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇത് ആരോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. 

യുവതിയുടെ മുറിവ് സാരമുള്ളതല്ലെന്നും അവര്‍ സുഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ പിന്നീട് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് വൻ തിരിച്ചടി; പാർട്ടി വിട്ട നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ മരുമകൻ; ടിഎംസിയിൽ ചേർന്നു
മിഡിൽ ഈസ്റ്റ് സംഘർഷം; യുഎഇയിൽ സുപ്രധാന ചർച്ച പൂർത്തിയാക്കി വിദേശകാര്യമന്ത്രി, മേഖലയുടെ സുരക്ഷ ചർച്ചയായി