ബിജെപിക്കെതിരായ സഖ്യം; മമതാ ബാനര്‍ജി പ്രതിപക്ഷ നേതാക്കളെ കാണുന്നു

Published : Aug 01, 2018, 03:46 PM IST
ബിജെപിക്കെതിരായ സഖ്യം; മമതാ ബാനര്‍ജി പ്രതിപക്ഷ നേതാക്കളെ കാണുന്നു

Synopsis

ബി.ജെ.പിക്കെതിരായ സഖ്യ നീക്കം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദില്ലിയിൽ പ്രതിപക്ഷ നേതാക്കളെ കാണുന്നു

ദില്ലി: ബി.ജെ.പിക്കെതിരായ സഖ്യ നീക്കം ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദില്ലിയിൽ പ്രതിപക്ഷ നേതാക്കളെ കാണുന്നു. വൈകീട്ട് അഞ്ചു മണിക്ക് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെ കാണും.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജെ.ഡി.എസ് നേതാവ് ദേവഗൗഡ എന്നിവരെയും മമതാ ബാനര്‍ജി കാണും. പാര്‍ലമെന്‍റിലെത്തിയ മമത ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയെ കണ്ടു. ജനുവരി 19 ന് ബി.ജെ.പിക്കെതിരെ കൊല്‍ക്കത്തയിൽ സംഘടിപ്പിക്കുന്ന റാലിയിലേയ്ക്ക് നേതാക്കളെ മമത ക്ഷണിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ഡി കെ ശിവകുമാർ സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭയിൽ ഇടംപിടിച്ച് 2 മലയാളികൾ, സിദ്ധരാമയ്യയുടെ മകനും മന്ത്രിസഭയിൽ
ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് ടിവികെ നേതാക്കൾ അറസ്റ്റിൽ, വിജയ്ക്കെതിരെ രൂക്ഷവിമർശനം