ദസറ ആഘോഷം; രാവണന് പകരം ശൂർപ്പണഖയുടെ രൂപം കത്തിച്ച് ഭർത്താക്കൻമാർ

By Web TeamFirst Published Oct 20, 2018, 12:08 PM IST
Highlights

പുരുഷൻമാർക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിർക്കുന്നുവെന്ന് കാട്ടി രാവണന്റെ സഹോദരി ശൂർപ്പണഖയുടെ രൂപം കത്തിച്ചാണ് പ്രതിഷേധം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ 'പത്നി പീഡിത് പുരുഷ് സംഘാടന'യിലെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ഔറംഗാബാദ്: ദസറ ആഘോഷത്തോട് അനുബന്ധിച്ച് രാവണ രൂപം കത്തിക്കുന്നതിൽ പ്രതിഷേധിച്ച് ഒരു കൂട്ടം ഭർത്താക്കൻമാർ. പുരുഷൻമാർക്കെതിരെയുള്ള സ്വേച്ഛാധിപത്യത്തെ എതിർക്കുന്നുവെന്ന് കാട്ടി രാവണന്റെ സഹോദരി ശൂർപ്പണഖയുടെ രൂപം കത്തിച്ചാണ് പ്രതിഷേധം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ 'പത്നി പീഡിത് പുരുഷ് സംഘാടന'യിലെ അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ഭാര്യമാരുടെ പീഡനം മൂലം യാതനകൾ അനുഭവിക്കുന്നവരാണ് സംഘടനയിലെ അംഗങ്ങൾ. ഇന്ത്യയിലെ മുഴുവൻ നിയമങ്ങളും സ്ത്രീക്ക് അനുകൂലമാണ്. ഇത് ചെറിയ പ്രശ്നങ്ങളിൽപോലും ഭർത്താക്കൻമാരെ ഭീഷണിപ്പെടുത്തുന്നതിന് അവർ ദുരുപയോഗം ചെയ്യുന്നുവെന്നും സംഘടനയുടെ സ്ഥാപകനായ ഭാരത് ഫൂലേറെ പറഞ്ഞു.

പുരുഷനെതിരെ നടക്കുന്ന ഇത്തരം സ്വേച്ഛാധിപത്യത്തെ എതിർക്കുന്നു. അതുകൊണ്ടാണ് ഒരു പ്രതീതാത്മക നടപടി എന്ന നിലയിലാണ് ദസറ ദിവസം ശൂർപ്പണഖയുടെ രൂപം കത്തിച്ചതെന്നും ഫൂലേറെ കൂട്ടിച്ചേർത്തു. ഔറംഗാബാദിലെ കരോലി ഗ്രമാത്തിൽ വെച്ചാണ് ശൂർപ്പണഖയുടെ രൂപം കത്തിച്ചത്.   

click me!