ഇന്ത്യ സഖ്യത്തില്‍ അതൃപ്തി പുകയുന്നു,ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും ഇന്നത്തെ യോഗം ബഹിഷ്ക്കരിക്കും, സിപിഎം പങ്കെടുക്കും

Published : Jul 19, 2025, 09:23 AM IST
conflict in india alliance after delhi election

Synopsis

പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും

 

ദില്ലി: പാര്‍ലമെന്‍റ് സമ്മേളനം തിങ്കളാഴ്ച നടക്കാനിരിക്കേ ഇന്ത്യ സഖ്യം പാര്‍ട്ടികള്‍ ഇന്ന് യോഗം ചേരും. ആംആദ്മി പാര്‍ട്ടിയും, തൃണമൂല്‍ കോണ്‍ഗ്രസും യോഗം ബഹിഷക്കരിക്കും. കേരള പര്യടനത്തിനിടെ രാഹുല്‍ ഗാന്ധി ആര്‍എസ്എസ് ബാന്ധവം ആരോപിച്ചതില്‍ കടുത്ത അതൃപ്തി അറിയിച്ചെങ്കിലും സിപിഎം പങ്കെടുക്കും. പഹല്‍ഗാം ആക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്ക്കരണ വിവാദം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനത്തില്‍ ശക്തമായി ഉന്നയിക്കാനാണ് തീരുമാനം. നാളെയാണ് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
ബിജെപിയിലേക്ക് ഒഴുകിയെത്തിയത് കോടികൾ, ഇലക്ടറൽ ബോണ്ട് നിരോധനം ബാധിച്ചേയില്ല; കോണ്‍ഗ്രസ് അടുത്തെങ്ങുമില്ല, കണക്കുകൾ അറിയാം