അതിർത്തി കനത്ത ജാഗ്രതയിൽ; പാകിസ്ഥാൻ വെടിവെപ്പ് നടത്തി, ഇന്ത്യ തിരിച്ചടിച്ചു

By Web TeamFirst Published Feb 26, 2019, 9:49 AM IST
Highlights

ഇന്ത്യ - പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാക്കിസ്ഥാൻ ഇപ്പോൾ വെടിവെപ്പ് നടത്തുന്നത്. 

ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിന് പാകിസ്ഥാനിലേക്ക് ഇന്ത്യ നടത്തിയ തിരിച്ചടിയെത്തുടർന്ന് ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിൽ. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായ വെടിവെപ്പ് നടക്കുന്നു എന്നാണ് വിവരം. ഇന്ത്യയും ശക്തമായി തിരിച്ചടിക്കുകയാണ്. ഇന്ത്യ- പാക് നിയന്ത്രണരേഖയുടെ സമീപത്ത് വെച്ചാണ് പാകിസ്ഥാൻ ഇപ്പോൾ വെടിവെപ്പ് നടത്തുന്നത്. ഗുജറാത്ത് അതിർത്തിയിൽ ഇന്ത്യൻ സേന പാക് ഡ്രോൺ വെടി വച്ചിട്ടു.

നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങൾക്കെല്ലാം നേരത്തെ തന്നെ ഇന്ത്യയും പാകിസ്ഥാനും ജാഗ്രതാനിർദേശം നൽകിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേർന്ന ഗ്രാമങ്ങൾ പാകിസ്ഥാനും ഒഴിപ്പിക്കുകയാണ്. 

റിപ്പോർട്ട് പ്രകാരം പാകിസ്ഥാനുള്ളിലെ മൂന്ന് കേന്ദ്രങ്ങളാണ് ഇന്ത്യൻ വ്യോമസേന തകർത്തിരിക്കുന്നത്. പാക് അധീനകാശ്മീരിനപ്പുറം പാകിസ്ഥാനകത്തേക്ക് കടന്ന് ചെന്നുള്ള ആക്രമണമായത് കൊണ്ട് പാകിസ്ഥാൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. അത് കൊണ്ട്  ഇന്ത്യൻ സേന എല്ലാവിധത്തിലുമുള്ള കരുതൽ എടുത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചിട്ടുണ്ട്. ദില്ലി ഉൾപ്പെടെയുള്ള പ്രധാനകേന്ദ്രങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്.  

click me!