
ന്യൂയോര്‍ക്ക്: ഇന്ത്യൻ യുദ്ധവിമാനങ്ങളിലുൾപ്പടെ അമേരിക്കൻ സൈനിക ആശയവിനിമയ സംവിധാനം ഘടിപ്പിക്കാനും പരസ്പരം ബന്ധപ്പെടാനുമുള്ള സുപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പു വച്ചു. ആണവകരാറിനു ശേഷമുള്ള ഏറ്റവും വലിയ ഉടമ്പടിയാണിത്. എച്ച് വൺബി വിസയുടെ കാര്യത്തിൽ തർക്കം തുടരുകയാണ്. സമ്പൂര്‍ണ്ണ സൈനിക സഹകരണത്തിനുളള രണ്ടാമത്തെ കരാറാണ് ഇത്. നേരത്തെ ലെമോവ ഉടമ്പടി ഒപ്പുവച്ചിരുന്നു.
സി130ജെ, പി 81 തുടങ്ങിയ അമേരിക്കൻ നിർമ്മിത വിമാനങ്ങളിൽ ഇനി ഇന്ത്യയ്ക്ക് അമേരിക്കൻ ആശയവിനിമയ സംവിധാനവും സ്ഥാപിക്കാം. യുദ്ധവേളയിലും ദുരന്തനിവാരണ സമയത്തും ഈ സംവിധാനം വഴി അമേരിക്കൻ പ്രതിരോധസേനകളുമായും ആശയവിനിമയം നടത്താം. കൂടുതൽ ഡ്രോണുകൾ ഇന്ത്യക്ക് കൈമാറാം. ഇറാനിൽ നിന്ന് ഇന്ത്യ ഇന്ധനം വാങ്ങുന്നതും റഷ്യയിൽ നിന്ന് ആയുധം വാങ്ങുന്നതും കരാറിന് തടസ്സമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. എന്നാൽ ടുപ്ളസ്ടു ഡയലോഗിൽ അമേരിക്ക നിലപാടു മാറ്റി.
ഇന്ത്യാക്കാരുടെ നിയമനം നിരുത്സാഹപ്പെടുത്തുന്ന എച്ച് വൺ ബി വിസാ മാറ്റങ്ങളിൽ പുനപരിശോധന വേണം എന്ന ആവശ്യത്തോട് അമേരിക്ക അനുകൂലമായി പ്രതികരിച്ചില്ല. അമേരിക്കൻ വിദേശകാര്യ സെക്രട്ട്റി മൈക്ക് പോംപയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ടു. കോംകോസയ്ക്കു ശേഷം ഇനി ബികാ എന്നറിയപ്പെടുന്ന മൂന്നാമത്തെ കരാർ കൂടി അംഗീകരിച്ചാൽ ഇന്ത്യ അമേരിക്കയുടെ സമ്പൂർണ്ണ സൈനിക പങ്കാളിയാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam