
ഗാസിയാബാദ്: ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തും കഴിവും വിളിച്ചോതി കൊണ്ട് ഹിൻഡൻ വ്യോമതാവളത്തിൽ സേനയുടെ 86-ാം സ്ഥാപകദിനാഘോഷം തുടങ്ങി. അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരന്ന അഭ്യാസപ്രകടനങ്ങളായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണം. ഒരു കാലത്ത് സേനയുടെ ആവേശമായിരുന്ന ഡക്കോട്ട വിമാനം വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സൈനികർക്കും ജനങ്ങൾക്കും മുന്നിലെത്തി.
രാവിലെ എട്ട് മണിക്ക് ആകാശഗംഗാ ടീമിന്‍റെ സ്കൈ ഡൈവിംഗോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കമായത്. വ്യോമേ സേനാ മേധാവി ബീരേന്ദർ സിംഗ് ധനോവ സേനയുടെ സലൂട്ട് സ്വീകരിച്ച ശേഷം രാഷ്ട്രപതിയുടെ വിവിധ പുരസ്കാരങ്ങൾ നേടിയവ വരെ ആദരിച്ചു. തുടർന്ന് സാഹസികതയുടെയും വിസ്മയങ്ങളുടെയും നിമിഷങ്ങൾ സൃഷ്ടിച്ച ഒരു മണിക്കുർ നീണ്ട അഭ്യാസപ്രകടനങ്ങൾ. മിഗ് 21, മിഗ് 29, എസ് യു 30, ജാഗ്വാർ തുടങ്ങി അത്യാധുനിക യുദ്ധവിമാനങ്ങളെല്ലാം ക്ഷണിക്കപ്പെട അതിഥികൾക്ക് വിരുന്നെകി.
പഴയ കാല യുദ്ധ സ്മരണകൾ വിളിച്ചോതി ഡക്കോട്ട വിമാനം ഒരിക്കൽ കൂടി ജനങ്ങൾക്ക് മുന്നിലെത്തി. കാലപ്പഴക്കത്തെ തുടർന്ന് ഒഴിവാക്കിയ വിമാനം, രാജീവ് ചന്ദ്രശേഖർ എം പിയാണ് വിദേശത്ത നിന്ന് വാങ്ങി സേനയുടെ വിനേറെജ് വിഭാഗത്തിന് സമ്മാനിച്ചത്. തുടർന്ന് ആകാശത്ത് വർണ വിസ്മയങ്ങൾ തീർത്ത് തേജസ്, സാരംഗ്, സൂര്യ കിരൺ ഹെലികോപ്റ്ററുകളുടെ പ്രകടനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam