
ദില്ലി: വിവാഹിതരായ ഇന്ത്യൻ സ്ത്രീകൾ ഭർത്താക്കൻമാരിൽ നിന്ന് അതിക്രൂര പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നതായി പഠന റിപ്പോർട്ട്. പതിനഞ്ചിനും നാൽപത്തിയൊമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളാണ് പീഡനങ്ങൾ സഹിക്കേണ്ടി വരുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വഡോദരയിലെ സഹജ് എന്ന എൻജിഒ നടത്തിയ സർവ്വേയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. പെൺകുട്ടികൾക്ക് ആവശ്യമായ പോഷകാഹാരമോ വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്നും സർവ്വേയിൽ പറയുന്നു.
അതുപോലെ പെൺകുട്ടികൾക്ക് അവശ്യം വേണ്ട വൈദ്യസഹായം ലഭിക്കുന്നില്ലെന്നതും ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളിയാണെന്ന് സഹജ് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. പല സ്ത്രീകളും ഭർത്താവിൽ നിന്നും കുടുംബത്തിൽ നിന്നും നേരിടുന്ന അതിക്രമങ്ങൾക്ക് വഴങ്ങാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ-4 നടത്തിയ സർവ്വേ ഉദ്ധരിച്ചാണ് സഹജ് ഈ കണക്കുകൾ പുറത്തെത്തിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam