ഇന്തോനേഷ്യൻ വിമാനാപകടം: സാങ്കേതിക തകരാറെന്ന് സൂചന; മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

Published : Oct 30, 2018, 07:32 AM ISTUpdated : Oct 30, 2018, 08:34 AM IST
ഇന്തോനേഷ്യൻ വിമാനാപകടം: സാങ്കേതിക തകരാറെന്ന് സൂചന; മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

Synopsis

ഇന്തോനേഷ്യൻ വിമാനം അപകടത്തിൽ പെട്ടത് സാങ്കേതിക തകരാറിനെ തുടർന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്നം അധികൃതകരെ അറിയിക്കുന്നതിൽ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്നികൽ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

ദില്ലി: ഇന്തോനേഷ്യൻ വിമാനം അപകടത്തിൽ പെട്ടത് സാങ്കേതിക തകരാറിനെ തുടർന്നെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്നം അധികൃതകരെ അറിയിക്കുന്നതിൽ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്നികൽ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദില്ലി സ്വദേശി ഭവ്യെ സുനേജയായിരുന്നു പൈലറ്റ്. 

ഇൻഡോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് പറന്നുയർന്ന് ലയൺ എയറിന്റെ വിമാനം അൽപസമയത്തിനകം കടലിൽ പതിക്കുകയായിരുന്നു. ഇന്തോനേഷ്യൻ ധനമന്ത്രാലയത്തിലെ 20 ഉദ്യോഗസ്ഥരടക്കം 189 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാന അപകടത്തിൽ മുഴുവൻ യാത്രക്കാരും മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങൾ തിരിച്ചറിയാൻ എത്താൻ യാത്രക്കാരുടെ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു വിമാനം. പ്രദേശിക സമയം രാവിലെ 6.20നാണ് ജക്കാര്‍ത്ത വിമാനതാവളത്തില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്. വിമാനത്തിലെ യാത്രക്കാരില്‍ 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, 2 കുട്ടികളും 2 പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം