പി സി ജോര്‍ജിനെ രവി പൂജാരി വിളിച്ചു; തെളിവുമായി കേന്ദ്ര ഏജന്‍സികൾ

Published : Feb 07, 2019, 10:35 AM ISTUpdated : Feb 07, 2019, 11:56 AM IST
പി സി ജോര്‍ജിനെ രവി പൂജാരി വിളിച്ചു; തെളിവുമായി  കേന്ദ്ര ഏജന്‍സികൾ

Synopsis

അധോലോക കുറ്റവാളി രവി പൂജാരി പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ്. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ . രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് പറഞ്ഞിരുന്നു.

കൊച്ചി: അ​റ​സ്റ്റി​ലാ​യ അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ വിളിച്ചതിന് തെളിവ് ലഭിച്ചതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി കേന്ദ്ര ഏജന്‍സികൾ സ്ഥിരീകരിച്ചു. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു

പി സി ജോര്‍ജിന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: 

ര​ണ്ടാ​ഴ്ച മു​മ്പ് ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് എ​നി​ക്ക് ഒ​രു നെ​റ്റ് കോ​ൾ വ​ന്നു. ആ​ദ്യം അ​യാ​ൾ നി​ങ്ങ​ൾ​ക്ക​യ​ച്ച സ​ന്ദേ​ശം വാ​യി​ച്ചി​ല്ലേ എ​ന്നു ചോ​ദി​ച്ചു. സ​മ​യം കി​ട്ടി​യി​ല്ല​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ ര​വി പൂ​ജാ​രി​യാ​ണെ​ന്ന് അ​യാ​ൾ വെ​ളി​പ്പെ​ടു​ത്തി. പി​ന്നീ​ട് എ​ന്നെ​യും ര​ണ്ടു മ​ക്ക​ളി​ൽ ഒ​രാ​ളെ​യും ത​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. നീ ​പോ​ടാ റാ​സ്ക​ൽ, നി​ന്‍റെ വി​ര​ട്ട​ൽ എ​ന്‍റെ അ​ടു​ത്ത് ന​ട​ക്കി​ല്ലെ​ടാ ഇ​ഡി​യ​റ്റ് എ​ന്ന് അ​റി​യാ​വു​ന്ന ഇം​ഗ്ലീ​ഷി​ൽ താ​നും മ​റു​പ​ടി പ​റ​ഞ്ഞു. 

സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി സി ജോര്‍ജ് പറയുന്നു. പൊലീസ് നിര്‍ദേശിച്ചത് അനുസരിച്ചാണ് മിണ്ടാതിരുന്നതെന്നും പി സി ജോര്‍ജ് പറയുന്നു. 

ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​ടു​ത്തി​ടെ ര​വി പൂ​ജാ​രി​യു​ടെ പേ​ര് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. കേ​സി​ൽ ര​വി പൂ​ജാ​രി​യെ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്. മൂ​ന്നാം പ്ര​തി​യാ​ണ് ര​വി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; പാളികളിൽ നിന്ന് സാമ്പിൾ ശേഖരിക്കുന്നത് പൂർത്തിയായി, നഷ്ടമായ സ്വർണത്തിൻ്റെ അളവും കാലപ്പഴക്കവും കണ്ടെത്തണം
​ഗ്രീൻ കോറിഡോർ ഒരുക്കി പൊലീസ്; ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി ആംബുലൻസ് തിരുവനന്തപുരത്തേക്ക്, പുതു ചരിത്രമാകും