വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാളെയും രക്ഷാപ്രവർത്തനം നടത്തുമെന്ന് മന്ത്രിമാർ. മന്ത്രിമാരായ ടി സിദ്ധീഖും അനിൽ കുമാറുമാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ദുരന്ത സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
- Home
- News
- Kerala News
- നാളെ പൂർണ പരിശോധന, മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു; 5 പേരെ കാണാനില്ല, 2 പേരുടെ നില ഗുരുതരമെന്നും മന്ത്രിമാർ
നാളെ പൂർണ പരിശോധന, മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു; 5 പേരെ കാണാനില്ല, 2 പേരുടെ നില ഗുരുതരമെന്നും മന്ത്രിമാർ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐപി ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതിയിലെത്തുക. ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു.
Malayalam News Live :നാളെ പൂർണ പരിശോധന, മണ്ണിടിച്ചിൽ സ്ഥലത്തേക്ക് പ്രവേശനം നിരോധിച്ചു; 5 പേരെ കാണാനില്ല, 2 പേരുടെ നില ഗുരുതരമെന്നും മന്ത്രിമാർ
Malayalam News Live :മേപ്പാടിയിൽ രാത്രിയും രക്ഷാപ്രവർത്തനം, മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും സ്ഥലത്ത്, ആശുപത്രിയിൽ അവലോകന യോഗം; 5 മരണം, 3 പേരെ കാണാനില്ല
വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തത്തിൽ അഞ്ച് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരായ ടി സിദ്ദിഖും എ പി അനിൽകുമാറും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു
Malayalam News Live :വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ബന്ധുവിന്റേത്; വീട്ടുടമയെ ചോദ്യം ചെയ്യും, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
വാടാനംകുറുശ്ശിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വീട്ടുടമയുടെ ബന്ധുവിന്റേതെന്ന സംശയത്തിൽ പൊലീസ്. വാടാനംകുറിശ്ശി സ്വദേശി ജയയുടെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
Malayalam News Live :ഇറാനെതിരെ തിരിഞ്ഞ് ഖത്തർ, ഹോർമുസിൽ സ്ഥിതി രൂക്ഷമാക്കി ഡ്രോൺ ആക്രമണം; 'ചെറിയ നേട്ടങ്ങൾക്ക് വേണ്ടി മറ്റുള്ളവരുടെ സ്വത്തുക്കൾ നശിപ്പിക്കരുത്'
ഹോർമുസ് കടലിടുക്കിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഈ സംഭവത്തിൽ ഇറാനെതിരെ രൂക്ഷമായി പ്രതികരിച്ച ഖത്തർ, എല്ലാ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദി ഇറാനായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി
Malayalam News Live :പ്രിയദർശിനി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്; ദേഹാസ്വാസ്ഥ്യത്തെ തുടർന്നെന്ന് പൊലീസ്
കെഎസ്ആർടിസി ബസ്സിൽ നിന്നും തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്. ആലത്തൂർ സ്വദേശി മുഹമ്മദിനാണ് പരിക്കേറ്റത്. കെഎസ്ആർടിസി പ്രിയദർശിനി ബസ് സർവീസിനിടെയാണ് അപകടം ഉണ്ടായത്.
Malayalam News Live :ഇ 25 പെട്രോളിന്‍റെ കാര്യത്തിൽ സുപ്രധാന അറിയിപ്പുമായി കേന്ദ്രമന്ത്രി, എഥനോൾ പെട്രോൾ നടപ്പാക്കാൻ സമയമെടുക്കും; ഇ 20 പെട്രോളിൽ സംതൃപ്തി
രാജ്യത്ത് ഇ 25 പെട്രോൾ നടപ്പാക്കാൻ സമയമെടുക്കുമെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. റിപ്പോർട്ടുകൾ വിലയിരുത്തിയും വാഹന നിർമ്മാതാക്കളുമായി ചർച്ച നടത്തിയ ശേഷവും മാത്രമേ അന്തിമ തീരുമാനമെടുക്കൂ. നിലവിൽ ഇ 20 പെട്രോളിൽ സംതൃപ്തരാണെന്നും മന്ത്രി പറഞ്ഞു
Malayalam News Live :ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; ഇടപെട്ട് കെസി വേണുഗോപാൽ, അടിയന്തര നടപടി ആവശ്യപ്പെട്ട് സ്ഥാനപതിക്ക് കത്തയച്ചു
ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കെസി വേണുഗോപാല്‍ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഉസ്‌ബെക്കിസ്ഥാനിലെ സ്ഥാനപതിക്ക് കത്തയച്ചതായും എംപി അറിയിച്ചു.
Malayalam News Live :സംശയ രോഗം; പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുവിളിക്കാനെത്തിയ ഭർത്താവ് ഭാര്യയേയും അച്ഛനേയും വെട്ടിക്കൊന്നു, അറസ്റ്റ്
കർണാടകയിലെ ബെല്ലാരിയിൽ സംശയ രോഗിയായ ഭർത്താവ് ഭാര്യയെയും ഭാര്യാപിതാവിനെയും വെട്ടിക്കൊന്നു. നാഗലക്ഷ്മി, അച്ഛൻ ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ തേജ, അച്ഛൻ ഗുരുശങ്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Malayalam News Live :കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി - പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയ പുതുക്കിയ ഉത്തരവ് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് പുതിയ ഉത്തരവ്
Malayalam News Live :'ആഴത്തിൽ വേദനിപ്പിക്കുന്നു', പ്രതിസന്ധികളെ കരുത്തോടെ നേരിട്ടിട്ടുള്ള വയനാടിനൊപ്പം ഉറച്ചുനിൽക്കും; മേപ്പാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ രാഹുൽ ഗാന്ധി
വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എംപി പ്രിയങ്ക ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി. ദുരന്തബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇരുവരും ഉറപ്പുനൽകി
Malayalam News Live :മുഖ്യമന്ത്രി വിജയ്‌യുടെ തിരഞ്ഞെടുപ്പ് വിജയം - ചോദ്യം ചെയ്തുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി സ്വീകരിച്ചു; നോട്ടീസയക്കാൻ ഉത്തരവ്
പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്നുള്ള വിജയ്‌യുടെ വിജയത്തെ ചോദ്യം ചെയ്ത്താണ് ഹർജി. കായിക മന്ത്രി ആദവ് അർജുനയുടെ വില്ലിവാക്കം മണ്ഡലത്തിൽ നിന്നുള്ള വിജയത്തെ ചോദ്യം ചെയ്ത ഹർജിയും കോടതി ഫയലിൽ സ്വീകരിച്ചു. മുന്നാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയക്കാൻ കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകി.
Malayalam News Live :മേപ്പാടി ദുരന്തം അത്യന്തം ഞെട്ടിക്കുന്നതും ദാരുണവും, രക്ഷാപ്രവർത്തനങ്ങളിൽ സിപിഎം പ്രവർത്തകർ പങ്കാളികളാകുമെന്നും എം വി ഗോവിന്ദൻ
വയനാട് മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. സർക്കാർ സംവിധാനങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു
Malayalam News Live :ബിജെപി അനുകൂല പ്രസ്താവന നടത്തിയെന്ന് ആരോപണം; എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് പൊലീസ്
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിക്കെതിരായ സൈബർ ആക്രമണത്തിൽ കേസെടുത്ത് സൈബർ പൊലീസ്. തിരുവനന്തപുരം സൈബർ പൊലീസ് ആണ് സ്വമേധയാ കേസെടുത്തത്.
Malayalam News Live :കോടികൾ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങി; കസ്റ്റംസിൻ്റെ പിടിയിൽ വീണ് യുവതി
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. ഹൈഡ്രോപോണിക് കഞ്ചാവുമായി യുവതി കസ്റ്റംസിന്റെ പിടിയിലായി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലെത്തിയ തൃശൂർ കോട്ടപ്പുറം സ്വദേശിനി റിച്ചി ആന്റണിയാണ് അറസ്റ്റിലായത്.
Malayalam News Live :'അന്വേഷണം കഴിയുമ്പോൾ സത്യം പുറത്തുവരും', അയോധ്യ ക്ഷേത്ര കൊള്ളയിലെ എസ്ഐടി റിപ്പോർട്ടിൽ പേരില്ലാത്തതിന് പിന്നാലെ പ്രതികരിച്ച് ചമ്പത് റായ്
അയോധ്യ ക്ഷേത്രക്കൊള്ളയിലെ എസ്ഐടി പ്രാഥമിക റിപ്പോർട്ടിൽ പേരില്ലാത്തതിന് പിന്നാലെ പ്രതികരണവുമായി ചമ്പത് റായി രംഗത്തെത്തി. അന്വേഷണം കഴിയുമ്പോൾ സത്യം പുറത്തുവരുമെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റായിയുടെ വാദം
Malayalam News Live :മാനുവൽ പുതുക്കി, ഉദ്യോഗസ്ഥരേ സൂക്ഷിച്ചോ; ഇനി സർക്കാരിൻ്റെ അനുമതി പോലും വേണ്ട, വിജിലൻസ് നേരിട്ടെത്തും
സർക്കാർ ഉദ്യോഗസ്ഥനെതിരെ അഴിമതി തെളിഞ്ഞാൽ സർക്കാരിൻ്റെ അനുമതി വാങ്ങാതെ അന്വേഷണം മുന്നോട്ടുപോകാമെന്ന് പരിഷ്ക്കരിച്ച് വിജിലൻസ് മാനുവൽ. സിബിഐക്കും എൻഐഎക്കും സമാനമായി വിജിലൻസ് ഉദ്യോഗസ്ഥർക്കും യൂണിഫോം നൽകും.
Malayalam News Live :തുരങ്കപാതയുടെ ഭാവി എന്ത്, വയനാട് ഇരട്ടത്തുരങ്കപാത മുന്നോട്ട് പോകുമോ? സതീശൻ്റെ നിലപാട് നിർണ്ണായകം
പിണറായി വിജയൻ്റെ സ്വപ്നപദ്ധതിയുടെ ഭാവി എന്ത്. പരിസ്ഥിതി സംരക്ഷിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയ സതീശന്റെ നിലപാട് നിർണ്ണായകമാണ്
Malayalam News Live :വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ, മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു; 'ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും'
വയനാട് എംപി പ്രിയങ്ക ഗാന്ധി കള്ളാടിയിലെ മണ്ണിടിച്ചിലിൽ ഇടപെടുകയും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും ഉറപ്പ് നൽകി. മുഖ്യമന്ത്രിയുമായും വി ഡി സതീശനുമായും സംസാരിച്ച അവർ, രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു
Malayalam News Live :മേപ്പാടി മണ്ണിടിച്ചിൽ ദുരന്തം; കേസെടുത്ത് പൊലീസ്, കാണാതായവർക്ക് വേണ്ടി തെരച്ചിൽ ഊർജ്ജിതം
മേപ്പാടി മണ്ണിടിച്ചിലിൽ ദുരന്തത്തിൽ പൊലീസ് കേസെടുത്തു. മേപ്പാടി പൊലീസ് ആണ് കേസ് എടുത്തത്. കള്ളാടി പാലത്തിലുണ്ടായ മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിതമാണെന്നും കളക്ടർ ആവശ്യപ്പെട്ടിട്ടും മണ്ണ് നീക്കം ചെയ്യാത്തതാണ് അപകടത്തിന് കാരണമെന്നും മുഖ്യമന്ത്രി ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു
Malayalam News Live :മേപ്പാടി ദുരന്തം; സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയെന്ന് പ്രതിപക്ഷ നേതാവ്, 'മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം'
മേപ്പാടി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുണ്ടെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും പിണറായി