സര്‍ക്കാരും ഗുരുവായൂർ ദേവസ്വം ബോര്‍ഡുമായുള്ള പോര് മുറുകുന്നു

Published : Aug 27, 2017, 07:10 AM ISTUpdated : Oct 05, 2018, 02:11 AM IST
സര്‍ക്കാരും ഗുരുവായൂർ ദേവസ്വം ബോര്‍ഡുമായുള്ള  പോര് മുറുകുന്നു

Synopsis

തൃശൂര്‍: സര്‍ക്കാരും ഗുരുവായൂർ ദേവസ്വം ബോര്‍ഡുമായുള്ള  പോര് മുറുകുന്നു. ദേവസ്വത്തിന് സർക്കാർ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്ന് ചെയർമാൻ എൻ പീതാംബരക്കുറുപ്പ് ആരോപിച്ചു.

പിണറായി സർക്കാർ അധികാരത്തിലേറിയത് മുതൽ വിവിധ വിഷയങ്ങളിൽ സംസ്ഥാന സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും രണ്ട് തട്ടിലാണ്. കേന്ദ്ര സർക്കാരിന്‍റെ പ്രസാദ് പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഗുരുവായൂരിലെ ഭരണസമിതി തുടരണോയെന്ന കാര്യം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എൻ പീതാംബരക്കുറുപ്പ് രംഗത്തെത്തിയത്. ദേവസ്വം ബോർഡിന്‍റെ ബജറ്റിന് അംഗീകാരം നൽകാതിരുന്നതാണ് ഭരണസമിതിയുടെ പ്രതിഷേധത്തിന് കാരണം.

 ദേവസ്വത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്ന സാമ്പത്തിക ഉപരോധം ഈ നിലയിൽ തുടരുകയാണെങ്കിൽ  ക്ഷേത്രത്തിലെ അഷ്ടമിരോഹിണി, തിരുവോണസദ്യ, ചെമ്പൈ സംഗീതോത്സവം പോലുള്ള പ്രധാന വിശേഷങ്ങൾ ചടങ്ങു മാത്രമായി നടത്തേണ്ടിവരുമെന്നും ചെയർമാൻ പറഞ്ഞു.നിലവിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഹൈക്കോടതിയെ വിവരമറിയിച്ചിട്ടുണ്ടെന്നും പീതാംബരക്കുറുപ്പ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഡി മണി എന്നയാൾ ബാലമുരുഗനെന്ന് എസ്ഐടി കണ്ടെത്തല്‍, ഇടനിലക്കാരന്‍ ശ്രീകൃഷ്ണനെയും തിരിച്ചറിഞ്ഞു
ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് മലയാളികൾ; സംസ്ഥാനത്തെ ദേവാലയങ്ങളിൽ പ്രത്യേക തിരുപ്പിറവി പ്രാർത്ഥനകൾ, പാതിരാകുർബാനയിൽ പങ്കെടുത്ത് ആയിരങ്ങൾ