ജമാൽ ഖഷോഗിയിയുടെ കൊലപാതകം; സൗദിക്കെതിരെ രൂക്ഷ വിമ‌ർശനവുമായി അമേരിക്ക

By Web TeamFirst Published Oct 24, 2018, 7:47 AM IST
Highlights

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയിയുടെ കൊലപാതകത്തിൽ സൗദിക്കെതിരെ രൂക്ഷ വിമ‌ർശനവുമായി അമേരിക്ക. ചരിത്രത്തിൽ തന്നെ ഏറ്റവും നീചമായ രീതിയിലാണ് സൗദി കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്ന് ഡോണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. ജമാല്‍ ഖഷോഗിയുടെ കൊലപാതകം സബന്ധിച്ച് സൗദി നൽകിയ വിശദീകരണം തൃപ്തികരം എന്നായിരുന്നു ട്രംപിന്റെ ആദ്യഘട്ടത്തിലെ പ്രതികരണം. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെയാണ് ഉറ്റ ചങ്ങാതിയെ തള്ളിപ്പറയാൻ അമേരിക്ക തയ്യാറായത്.

വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയിയുടെ കൊലപാതകത്തിൽ സൗദിക്കെതിരെ രൂക്ഷ വിമ‌ർശനവുമായി അമേരിക്ക. ചരിത്രത്തിൽ തന്നെ ഏറ്റവും നീചമായ രീതിയിലാണ് സൗദി കുറ്റം മറച്ചുവയ്ക്കാൻ ശ്രമിച്ചതെന്ന് ഡോണാൾഡ് ട്രംപ് കുറ്റപ്പെടുത്തി. ജമാല്‍ ഖഷോഗിയുടെ കൊലപാതകം സബന്ധിച്ച് സൗദി നൽകിയ വിശദീകരണം തൃപ്തികരം എന്നായിരുന്നു ട്രംപിന്റെ ആദ്യഘട്ടത്തിലെ പ്രതികരണം. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമായതോടെയാണ് ഉറ്റ ചങ്ങാതിയെ തള്ളിപ്പറയാൻ അമേരിക്ക തയ്യാറായത്. 

വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ് സൗദിക്കെതിരെ ആഞ്ഞടിച്ചു. ഖഷോഗിയുടെ കാര്യത്തിൽ സൗദിയുടെ പദ്ധതി തന്നെ തെറ്റായിരുന്നു. ദയനീയമായ രീതിയിലാണ് അവരത് നടപ്പാക്കിയത്. അവസാനം കുറ്റം മറച്ചുവയ്ക്കാനുള്ള സൗദിയുടെ ശ്രമം ചരിത്രത്തിൽ തന്നെ ഏറ്റവും നീചമായ പ്രവൃത്തിയാണ്. സൗദി ഇന്ന് എത്തിപ്പെട്ടിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണെന്നും ട്രംപ് പറഞ്ഞു. അതേസമയം സൗദിക്കെതിരായ തുർക്കിയുടെ നീക്കം അൽപം കടുത്തതാണെന്നും ട്രംപ് വിമർശിച്ചു. 

ഖഷോഗിയുടെ വധത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സിഐഎ തലവനെ അമേരിക്ക തുർക്കിയിൽ അയച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടിന് തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് ജമാൽ ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം എവിടെയെന്ന് പറയാൻ സൗദി ഇതുവരെ തയ്യാറായിട്ടില്ല. ഇസ്താംബൂളിലെ സൗദി കോൺസുൾ ജനറലിന്റെ തോട്ടത്തിലുള്ള കിണറ്റിൽനിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കിട്ടയതായാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നു. എന്നാൽ തുർക്കി റിപ്പോർട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

click me!