
ശ്രീനഗർ: കാശ്മീര്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്കു ലീഡ്. ഫലം അറിവായ 94 വാർഡുകളിൽ 53 എണ്ണവും ബിജെപി തൂത്തുവാരി. 28 വാർഡുകളിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചിരിക്കുന്നത്.
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. നാലു ഘട്ടങ്ങളിലായി 52 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. 13 വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് നഗര തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്.
ആർട്ടിക്കിൾ 35എയോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് പിഡിപിയും നാഷണൽ കോണ്‍ഫറൻസും തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam