'ആദ്യം കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കു'; ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിനുള്ള ഫണ്ട് നിർത്തി ജപ്പാന്‍

By Web TeamFirst Published Sep 26, 2018, 8:16 AM IST
Highlights

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെ ഒരുകൂട്ടം കർഷകർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കില്ലെന്ന് പറയുന്നവരും അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെടുന്നവുരമുണ്ട്. ജെഐസിഎയ്ക്ക് കർഷകർ സമർപ്പിച്ച കത്തിലും സർക്കാരിനുള്ള ഫണ്ട് പിടിച്ചുവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ദില്ലി:കർഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്ര സർക്കാരിന്‍റെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കുള്ള ജപ്പാന്‍ സർക്കാർ ഏജന്‍സിയായ ജെഐസിഎ, ഫണ്ട് നല്‍കല്‍ നിർത്തി. ആദ്യം പദ്ധതിക്കെതിരെയുള്ള കർഷകരുടെ  പ്രതിഷേധങ്ങള്‍ തീർക്കാനാണ് ജെഐസിഎ കേന്ദ്ര ഗവർണ്‍മെന്‍റിന് നല്‍കിയ നിർദ്ദേശം. ഒരുലക്ഷം കോടിയുടേതാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. ഇതില്‍ 125 കോടി രൂപ ജെഐസിഎ പദ്ധതിക്ക്  വേണ്ടി നല്‍കി കഴിഞ്ഞു. ഇനി നല്‍കാനുള്ളത് 80,000 കോടി രൂപയാണ്. ഫണ്ട് ലഭിച്ചതോടെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനായി ഒരു സെപ്ഷ്യല്‍ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ് സര്‍ക്കാർ.

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി സ്ഥലം പിടിച്ചെടുക്കുന്നതിനെതിരെ ഒരുകൂട്ടം കർഷകർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പദ്ധതിക്കായി സ്ഥലം വിട്ടുനല്‍കില്ലെന്ന് പറയുന്നവരും അതേസമയം നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരുമുണ്ട്. ജെഐസിഎയ്ക്ക് കർഷകർ സമർപ്പിച്ച കത്തിലും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശകരേഖകള്‍ അംഗീകരിക്കുന്നത് വരെ ഫണ്ട് പിടിച്ചുവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.. തങ്ങളുടെ ദുരിതം മനസിലാക്കുന്നതിനായി ജപ്പാന്‍ അംബാസിഡറെ കർഷകർ ക്ഷണിക്കുകയും ചെയ്തിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ആവശ്യപ്പെട്ട് ഫണ്ട് പിടിച്ചുവച്ചത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും പദ്ധതി പ്രാബല്ല്യത്തിലാകുന്നത് വൈകിപ്പിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്.

click me!