സിപിഐ വേദിയിൽ മൻമോഹൻസിംഗ് ; തെരഞ്ഞെടുപ്പ് സഖ്യത്തിൽ മൗനം

By Web TeamFirst Published Sep 26, 2018, 6:54 AM IST
Highlights

മതനിരപേക്ഷതയുടെ സംരക്ഷണം ജുഡീഷ്യറി അവരുടെ പ്രാഥമിക കടമയായി കാണണം. രാഷ്ട്രീയ ഏറ്റുമുട്ടലും മത്സരവും പലപ്പോഴും മതവിഭാഗീയ പ്രചരണത്തിലേക്ക് വഴിമാറുന്ന കാലഘട്ടത്തിൽ ഇത് ഏറെ പ്രധാനമാണ്.

ദില്ലി: ബാബ്റി മസ്ജിദ് സംരക്ഷിക്കാനാവാത്തതിൻറെ ഉത്തരവാദിത്തം രാഷ്ടീയ നേതൃത്വത്തിനുണ്ടെന്ന് മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ്. ദില്ലിയിൽ സിപിഐ സംഘടിപ്പിച്ച എബി ബർധൻ അനുസ്മരണത്തിൽ പങ്കെടുക്കുകയായിരുന്നു മൻമോഹൻസിംഗ്. ഹിന്ദുത്വം ജീവിത രീതിയാണെന്ന ജസ്റ്റിസ് വർമ്മാ വിധി തിരുത്തണമെന്നാണ് നിലപാടെന്നും മൻമോഹൻസിംഗ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് മൻമോഹൻ സിംഗ് മൗനം പാലിച്ചു. 

യുപിഎ കാലത്ത് തനിക്ക് നല്കിയ പിന്തുണയ്ക്ക് സദസ്സിലുണ്ടായിരുന്ന സീതാറാം യെച്ചൂരി, ഡി.രാജ എന്നിവർക്ക് മൻമോഹൻസിംഗ് നന്ദി അറിയിച്ചു.  മതനിരപേക്ഷതയുടെ സംരക്ഷണം ജുഡീഷ്യറി അവരുടെ പ്രാഥമിക കടമയായി കാണണം. രാഷ്ട്രീയ ഏറ്റുമുട്ടലും മത്സരവും പലപ്പോഴും മതവിഭാഗീയ പ്രചരണത്തിലേക്ക് വഴിമാറുന്ന കാലഘട്ടത്തിൽ ഇത് ഏറെ പ്രധാനമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

click me!