അമീറുള്‍ ഇസ്ലാമിന്റെ ദ്വിഭാഷി പറഞ്ഞത് നുണയെന്ന് ജിഷയുടെ അമ്മ

By Web DeskFirst Published Jun 18, 2016, 2:35 PM IST
Highlights

കൊച്ചി: ജിഷ വധക്കേസില്‍ അറസ്റ്റിലായ അമീറുള്‍ ഇസ്ലാമിന്റെ ദ്വിഭാഷി മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ തെറ്റാണെന്ന് ജിഷയുടെ അമ്മ. കുളക്കടവില്‍ വെച്ച് ജിഷയുടെ അമ്മ അമീറിനെ തല്ലിയിരുന്നുവെന്നാണ് ദ്വിഭാഷിയായ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശി ലിപ്റ്റണ്‍ ബിശ്വാസ് പറഞ്ഞത്. അമീറും ജഷയുമായി പ്രണയത്തിലായിരുന്നു എന്നും ദ്വിഭാഷി പറഞ്ഞിരുന്നു. ഈ ആരോപണങ്ങളാണ് ജിഷയുടെ അമ്മ തള്ളിയത്. 

താന്‍ കുളിക്കടവില്‍ വെച്ച് ആരെയും തല്ലിയിട്ടില്ലെന്ന് ജിഷയുടെ അമ്മ പറഞ്ഞു. കടവില്‍ കുളിക്കാന്‍ പോയിട്ടില്ലെന്നും രാജേശ്വരി പറഞ്ഞു. ജിഷയ്ക്ക് ആരോടും പ്രണയം ഇല്ലായിരുന്നെന്നും രാജേശ്വരി പറഞ്ഞു. ഇക്കാര്യം പച്ച നുണയാണെന്നും അവര്‍ പറഞ്ഞു

click me!