തെലങ്കാന മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

Published : Dec 13, 2018, 02:16 PM IST
തെലങ്കാന മുഖ്യമന്ത്രിയായി ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു

Synopsis

തെലങ്കാന മുഖ്യമന്ത്രിയായി ടി ആർ എസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു.

 

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി ടി ആർ എസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. റാവു മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം ടിആർഎസിന് രണ്ട് എംഎൽഎമാർ കൂടി പിന്തുണ അറിയിച്ചു. സ്വതന്ത്രനായി മത്സരിച്ച് ജയിച്ച കോൺഗ്രസ് വിമതൻ എൽ രാമലു, ഫോർവേഡ് ബ്ലോക്ക് അംഗം ചന്ദർ പട്ടേൽ എന്നിവരാണ് ചന്ദ്രശേഖര റാവുവിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ സഭയിൽ ടിആർഎസിന്‍റെ അംഗബലം 90 ആവും.

119 അംഗ സഭയില്‍ 88 സീറ്റിലാണ് ടിആര്‍എസ് വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്‌. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കോൺഗ്രസ് 1975ൽ ജനാധിപത്യത്തെ കൊന്നതാണ്'; ജനങ്ങൾക്ക് വേണ്ടത് തെളിവുകളാണ്, ആരോപണങ്ങളല്ലെന്ന് അനുരാഗ് താക്കൂർ
എങ്ങും ബാരിക്കേഡ്, സുപ്രീം കോടതിക്ക് 200 മീറ്റർ അകലെ ഇന്ത്യ സഖ്യത്തിന്‍റെ 'ദില്ലി ചലോ' മാർച്ച് തട‌ഞ്ഞ് പൊലീസ്; ഭരണഘടന ഉയർത്തി രാഹുൽ, സംഘർഷഭരിതം