
കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. .അല്ലെങ്കിൽ മറ്റേതെങ്കിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം. സംസ്ഥാനത്തുള്ളത് കഴിവുകെട്ട ഭരണകൂടമാണ്. മുഖ്യമന്ത്രിയുടെ കഴിവ് കേടാണ് ഇതിനൊക്കെ പിന്നിൽ .സർക്കാരിന്‍റെ വീഴ്ചയാണ് ജയിൽ ചാട്ടത്തിന് കാരണം സംസ്ഥാനത്ത് എവിടെയാണ് സുരക്ഷ ഉള്ളതെന്നും അദ്ദേഹം ചോദിച്ചു
ഗോവിന്ദചാമി പിടിയിലായി എന്നത് ആശ്വാസം .അതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.എങ്ങനെ ജയിലിൽ നിന്ന് ചാടി എന്നതാണ് പ്രധാനം.ഗോവിന്ദചാമിയെ ഹൈടെക് ജയിലിൽ അടക്കേണ്ടത് ആയിരുന്നു.ജയിലിൽ വലിയ സുരക്ഷ വീഴ്ച ഉണ്ടായി പ്രതിക്ക് സ്വതന്ത്രമായി നടക്കാനുള്ള സാഹചര്യം ജയിലിനകത്തു ഉണ്ടായി, സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം കണ്ണൂർ ജയിലിലെ പോരായ്മകളെ സംബന്ധിച്ച് മുൻപ് ഡിജിപിയുടെ റിപ്പോർട്ട് ഉണ്ടായിരുന്നു അതിൽ സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു
ജയിലിൽ ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ല, ജയിൽ കിടത്താവുന്നതിനേക്കാൾ അധികം കുറ്റവാളികൾ ഉണ്ട് കൂടുതൽ ആളുകളും മിനിമം ഉദ്യോഗസ്ഥരും ആണ് ഉള്ളത് ആവശ്യത്തിന് അനുസരിച്ചുള്ള പരിഷ്കരണം ജയിൽ വേണം ഇനി ജയിൽ ചാട്ടം വരാതിരിക്കാൻ ഉള്ള നടപടി വേണം മിനിമം വസ്ത്രം മാത്രം ധരിക്കാൻ കഴിയുന്ന പ്രതിക്ക എങ്ങനെ ഹക്ക്സോ ബ്ലേഡ് കിട്ടി വിശദമായ അന്വേഷണവും നടപടിയും വേണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു