കെപിസിസി പ്രസിഡന്‍റ് ; അതൃപ്തി അറിയിച്ച് കെ. സുധാകരന്‍

Published : Sep 20, 2018, 08:01 AM IST
കെപിസിസി പ്രസിഡന്‍റ് ; അതൃപ്തി അറിയിച്ച് കെ. സുധാകരന്‍

Synopsis

പുതിയ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന്‍ പരോക്ഷമായി അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറ‍ഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്‍റെതായിരുന്നു.

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്‍റായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തതില്‍ കെ. സുധാകരന്‍ പരോക്ഷമായി അതൃപ്തി അറിയിച്ചതായി റിപ്പോര്‍ട്ട്. കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പറ‍ഞ്ഞു കേട്ട പേരുകളില്‍ പ്രധാനപ്പെട്ട് ഒരു പേര് കെ.സുധാകരന്‍റെതായിരുന്നു. കണ്ണൂരില്‍ നിന്നുള്ള ശക്തനായ നേതാവെന്ന പ്രതിച്ഛായയും സുധാകരനുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങളെ തൃപ്തിപ്പെടുത്താനും മുതിര്‍ന്ന നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുന്നതിനുമായി രാഹുലിന് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. 

ഇതേ തുടര്‍ന്നാണ് കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും വര്‍ക്കിങ്ങ്  പ്രസിഡന്‍റ് സ്ഥാനം നല്‍കിയത്. പുതിയി സ്ഥാനലബ്ദിയില്‍ കെ.സുധാകരന്‍ അതിപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി അധ്യക്ഷനായി രാഹുൽ ഗാന്ധി തീരുമാനിച്ചത്. മുല്ലപ്പള്ളിയെ അധ്യക്ഷനാക്കണമെന്ന എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളുടെ നിര്‍ദ്ദേശത്തിന് രാഹുൽ ചെവി കൊടുക്കുകയായിരുന്നു. എം.ഐ ഷാനാവാസ് , കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് , എന്നിവരെ വര്‍ക്കിങ്ങ്  പ്രസിഡന്‍റുമാരായും കെ.മുരളീധരനെ പ്രചാരണ സമിതി അധ്യക്ഷനായുമാണ് കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധിയാണ് നിയമിച്ചത്.   

സാമുദായിക സമവാക്യം പാലിക്കാനും പുതിയ പട്ടികയിൽ കോണ്‍ഗ്രസ് ദേശീയ നേതൃത്വം ശ്രദ്ധിച്ചു. എം.എം ഹസന്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോള്‍ എം.ഐ ഷാനാവാസിനെ വര്‍ക്കിങ്ങ്  പ്രസിഡന്‍റാക്കി. മുല്ലപ്പള്ളിക്കൊപ്പം അധ്യക്ഷ സ്ഥാനത്തേയ്ക്ക് സജീവമായി പരിഗണിക്കപ്പെട്ടവരായിരുന്നു കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷും. ഇവരെയും വര്‍ക്കിങ്ങ്  പ്രസിഡന്‍റുമാരാക്കുന്നതിലൂടെ ഇരുവര്‍ക്കുമായി  വാദിച്ചവരെയും രാഹുൽ തൃപ്തിപ്പെടുത്തി. കെ.മുരളീധരനെ നേതൃപദവിയിൽ എത്തിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുരളിയെ പ്രചാരണ സമിതി അധ്യക്ഷനാക്കിയത്. 

ബെന്നി ബെഹ്നാനെ യു.ഡി.എഫ് കണ്‍വീനറാക്കാനും ധാരണയുണ്ട്. മുന്നണി വിഷയമായതിൽ ഇക്കാര്യത്തിൽ പ്രഖ്യാപനം കേരളത്തിലാകും ഉണ്ടാകുക. അതേ സമയം പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വി.ഡി സതീശനെ പരിഗണിച്ചില്ല. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയെ മികച്ച വിജയത്തിലെത്തിക്കുകയെന്നതാണ് പുതിയ നേതൃത്വത്തിന്‍റെ പ്രധാന ചുമതല. തിരിച്ചടിയുണ്ടായാൽ കെ.പി.സി.സി നേതൃത്വത്തിൽ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പും ഹൈക്കമാന്‍റ് നല്കുന്നുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി വേണ്ടത് കേന്ദ്രാനുമതി; ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നിലേക്ക് വലിയ കടമ്പ കടന്നുവെന്ന് മന്ത്രി; വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കണ്ടെത്തി
അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്, 500ലേറെ പേര്‍ക്ക് ആശ്വാസം!