കലാപം സൃഷ്ടിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

Published : Oct 17, 2018, 09:17 PM ISTUpdated : Oct 17, 2018, 09:27 PM IST
കലാപം സൃഷ്ടിച്ച് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമം: കടകംപള്ളി സുരേന്ദ്രന്‍

Synopsis

പൊലീസിന്‍റെ ഭാഗത്ത് നിന്നും ജാഗ്രതകുറവുണ്ടായിട്ടില്ല.  ഭക്തരായ ആളുകളെയും സമരത്തിന് വരുന്നവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതിന് ഊന്നല്‍ കൊടുക്കണമെന്നാണ് ഗവര്‍ണ്‍മെന്‍റ് കരുതിയത്. 

പത്തനംതിട്ട:വിശ്വസത്തിന്‍റേതായിട്ടുള്ള ഒരുപ്രശ്നത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ട് ഒരു രാഷ്ട്രീയ സമരമാണ് ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്ത് നടത്തുന്നതെന്ന് നല്ല തിരിച്ചറിവുണ്ടെങ്കിലും പരമാവധി ആത്മസംയമനം പാലിക്കുകയായിരുന്നു ഗവണ്‍മെന്‍റിന്‍റെ ലക്ഷ്യമെന്ന് കടകംപള്ളി സുരേന്ദ്രന്‍. പൊലീസിന്‍റെ ഭാഗത്ത് നിന്നും ജാഗ്രതകുറവുണ്ടായിട്ടില്ല.  ഭക്തരായ ആളുകളെയും സമരത്തിന് വരുന്നവരെയും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതിന് ഊന്നല്‍ കൊടുക്കണമെന്നാണ് ഗവര്‍ണ്‍മെന്‍റ് കരുതിയത്. തീര്‍ത്ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരേ നടന്ന ആക്രമണം ലോകം കണ്ടതാണ്.  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ആക്രമണം സമീപകാലത്ത് സംസ്ഥാനത്തിന്‍റെ ചരിത്രത്തിലുണ്ടായിട്ടില്ല. 

യുവതികളാണോ അല്ലയോ എന്ന അന്വേഷണമായിരുന്നില്ല നിലയ്ക്കലില്‍ നടന്നത്. ഈ വിഷയത്തെ ഉപയോഗപ്പെടുത്തി കലാപകലുഷിതമായ അന്തരീക്ഷം നിലയ്ക്കലിലും പമ്പയിലും ശബരിമലയിലും സൃഷ്ടിച്ച് സംസ്ഥാനത്താകെ വ്യാപിപ്പിച്ച് ക്രമസമാധാനം തകര്‍ക്കുകയും സ്ഥാപിതമായിട്ടുള്ള ചില രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കുകയുമായിരുന്നു ലക്ഷ്യം എന്നത് വ്യക്തമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൊലീസിന്‍റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായി എന്ന ആക്ഷേപം ഉണ്ടാവാതിരിക്കാന്‍ ശ്രമിച്ചിരുന്നു. ഇത്തരം അക്രമങ്ങളെ അംഗീകരിക്കില്ലെന്നും അക്രമത്തെ നേരിടുക തന്നെ ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.പ്രാര്‍ത്ഥനായഞ്ജം എന്ന നിലയിലാണ് കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും നേതാക്കള്‍ പമ്പയില്‍ വന്നത്. എന്നാല്‍ പ്രാര്‍ത്ഥനായഞ്ജത്തെ അക്രമസമരമാക്കി മാറ്റുകയായിരുന്നെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും
യാത്രക്കിടയിൽ ഇനി വൃത്തിയുള്ള ശുചിമുറി അന്വേഷിച്ച് അലയണ്ട; 'ക്ലൂ' ഉടൻ വിരൽത്തുമ്പിലെത്തും, ഡിസംബർ 23ന് ആപ്പ് ഉദ്ഘാടനം ചെയ്യും