
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടുകാരുടെ ഉറക്കം കെടുത്തി വീണ്ടും കവർച്ച. ബുധനാഴ്ച രാത്രിയാണ് നഗരമദ്ധ്യത്തിലെ ജ്വല്ലറിയിൽ നിന്ന് ഒരുലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നത്. കല്യാണ മോതിരങ്ങളിലും താലികളിലും പേര് എഴുതുന്ന കലാസാഗർ ജ്വല്ലറി വർക്ക്സിലാണ് ഇത്തവണ കവർച്ച നടന്നത്.
വിവിധ ജ്വല്ലറികളിൽ നിന്നും പേരെഴുതുതാനായി നൽകിയ സ്വർണാഭരണങ്ങളാണ് രാത്രിയിൽ എത്തിയ കള്ളന്മാർ കൊണ്ടുപോയത്. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഷട്ടറിട്ട് പൂട്ടിയ കടയുടെ സെൻട്രൽ ലോക്ക് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
ഷട്ടർ തുറന്നുകിടക്കുന്നത് കണ്ട് സംഷയം തോന്നിയ നാട്ടുകാർ വിളിച്ച പറഞ്ഞ പ്പോഴാണഅ മോഷണ വിവം കടയുടമ അറിയുന്നത്. രാവിലെ നാട്ടുകാർ അറിയിച്ചതിനെ ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നത്. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam