വീടിനുള്ളില്‍ മൂടിപ്പുതച്ചനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

Published : Dec 21, 2018, 02:49 AM IST
വീടിനുള്ളില്‍ മൂടിപ്പുതച്ചനിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

Synopsis

കൂലി വേലക്കാരായ ചന്ദ്രനും ഭാര്യ സരസുവും വിദ്യാനഗർ ചാലറോഡിവെ വാടക കെട്ടിടത്തിലായിരുന്നു താമസം. കഴിഞ്ഞ ചൊവ്വാഴ്ച വീടിന്റെ താക്കോൽ തിരിച്ചേൽപ്പിച്ച് ചന്ദ്രൻ നാട്ടിലേക്ക് പോയി. രണ്ട് ദിവസം കഴിഞ് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല. 

കാസർഗോഡ് വിദ്യാനഗറിൽ വീടിനകത്ത് കർണാടക സ്വദേശിയായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹുബ്ലി സ്വദേശിയായ ചന്ദ്രന്റെ ഭാര്യ സരസുവിന്റെ മൃതദേഹമാണ് മൂടിപ്പുതച്ചനിലയിൽ കണ്ടെത്തിയത്.

കൂലി വേലക്കാരായ ചന്ദ്രനും ഭാര്യ സരസുവും വിദ്യാനഗർ ചാലറോഡിവെ വാടക കെട്ടിടത്തിലായിരുന്നു താമസം. കഴിഞ്ഞ ചൊവ്വാഴ്ച വീടിന്റെ താക്കോൽ തിരിച്ചേൽപ്പിച്ച് ചന്ദ്രൻ നാട്ടിലേക്ക് പോയി. രണ്ട് ദിവസം കഴിഞ് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇയാൾ പിന്നീട് തിരിച്ചെത്തിയില്ല. മൊബൈൽ ഫോൺ പ്രവർത്തന രഹിതവുമായി. പണിസാധനങ്ങൾ തിരിച്ചെടുക്കുന്നതിനായി തൊഴിലുടമ വീട് തുറന്നതോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. എങ്ങിനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമല്ല. ചന്ദ്രനും സരസുവും തമ്മിൽ തർക്കങ്ങൾ പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്. ഇതിനിടെ ചന്ദ്രൻ തന്നെ കൊലപ്പെടുത്തിയതാകാം എന്നാണ് സംശയം. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കാസർഗോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്