നേതൃത്വത്തിനെതിരെയുള്ള ഫ്ലക്സുകൾ എതിരാളികളുടെ കയ്യിലെ ആയുധമാവുകയാണ്, അമിതാവേശം പാർട്ടിക്ക് ഗുണം ചെയ്യില്ല:സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Published : May 07, 2026, 01:56 PM IST
flex kannur

Synopsis

പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് 

കണ്ണൂര്‍:   സിപിഎം നേതൃത്വത്തിനെതിരെയുള്ള ഫ്ലക്സുകൾ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് വില?ിരുത്തി മുതിർന്ന നേതാക്കളുടെ ചിത്രം വെച്ച് പ്രചാരണം നടത്തുന്നവർ എതിരാളികളുടെ കയ്യിലെ ആയുധമാവുകയാണ് അമിതാവേശം പാർട്ടിക്ക് ഗുണം ചെയ്യില്ല പാർട്ടിയെ സ്നേഹിക്കുന്നവർ ഇത്തരം പ്രചരണങ്ങളിൽ നിന്ന് പിന്തിരിയണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു

അസാധരണമായ പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് കണ്ണൂരിലെ സിപിഎം. പാർട്ടി ശക്തികേന്ദ്രങ്ങളിൽ ഇന്നും നേതൃത്വത്തിനെതിരെ ഫ്ലക്സുകളുയർന്നു. എം വി ഗോവിന്ദനു പകരം എം സ്വരാജും കണ്ണൂരിൽ പി ജയരാജനും പാർട്ടിയെ നയിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ പിണറായി വിജയനെതിരെയും ഫ്ലക്സുയർന്നിരുന്നു. കുറുമാത്തൂരിലും പാപ്പിനിശേരിയിലും ഉയർന്ന ബോർഡുകളിൽ നേതൃത്വത്തെ അതിരൂക്ഷമായാണ് വിമർശിക്കുന്നത്. എന്നാൽ തന്റെ പേരിലുളള പോസ്റ്റർ പ്രചാരണമവസാനിപ്പിക്കണമെന്നും വച്ച ഫ്ലകസുകൾ നീക്കം ചെയ്യണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടു. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്തെ അറിയിക്കണമെന്നും നേതാക്കളെ വിമർശിക്കുന്ന പരസ്യ നിലപാടുകൾ ഒഴിവാക്കണമെന്നും പി ജയരാജൻ ഫേസ്ബുക്കിൽ പറഞ്ഞു.

 ഇതിനിടെ യുഡിഎഫ് പിന്തുണയിൽ എംഎൽഎയായ ടി കെ ഗോവിന്ദന് സ്വീകരണം നൽകിയതിൽ കോടിയേരിയുടെ കുടുംബം നിലപാടിലുറച്ചുനിന്നു. ടി കെ ഗോവിന്ദനോട് ആശയപരമായ എതിർപ്പ് മാത്രമെന്നും വീട്ടിൽ വന്നാൽ സ്വീകരിക്കുമെന്നും ബിനീഷ് കോടിയേരി വ്യക്തമാക്കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ
കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; കെസി വേണുഗോപാലിന്റെ അവകാശവാദത്തിൽ അനൗചിത്യമുണ്ടെന്ന് നിരീക്ഷകരോട് മുതിർന്ന നേതാക്കളിൽ ചിലർ