'ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകി, പോരാട്ടം തുടരും'; സംയുക്ത വാർത്താസമ്മേളനവുമായി പ്രതിരോധ സേനകൾ

Published : May 07, 2026, 01:45 PM IST
Operation Sindoor First Anniversary

Synopsis

ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുമെന്ന് പ്രതിരോധ സേനകൾ. ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പ്രതിരോധ സേനകളുടെ പ്രതികരണം. ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകിയെന്നും അവർ. 

ദില്ലി: ഓപ്പറേഷൻ സിന്ദൂരിൻ്റെ ഒന്നാം വാർഷികത്തിൽ സംയുക്ത വാർത്താസമ്മേളനം നടത്തി പ്രതിരോധ സേനകൾ. പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരം അർപ്പിച്ച് തുടങ്ങിയ വാർത്താസമ്മേളനത്തിൽ, ഭീകരതയ്ക്കെതിരെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് സേനാ മേധാവികൾ പറഞ്ഞു. മുൻ ഡിജിഎംഒ ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി, മുൻ ഡിഡിഎഒ എയർ മാർഷൽ അവധേഷ് കുമാർ ഭാരതി, ഡിജിഎൻഒ വൈസ് അഡ്മിറൽ എഎൻ പ്രമോദ്, ലെഫ്ജനറൽ സുബിൻ മിനിവാൾ എന്നിവർ ആണ് വാർത്ത സമ്മേളനം നടത്തിയത്.

ഭീകരർക്ക് പൂർണ അർത്ഥത്തിൽ തിരിച്ചടി നൽകിയെന്നും സർക്കാരിൽനിന്ന് പരിപൂർണ സഹകരണം ലഭിച്ചുവെന്ന് സേനാ മേധാവികൾ പറഞ്ഞു.

 

 

വ്യത്യസ്ത മേഖലകളെ സംയോജിപ്പിച്ചാണ് ഓപ്പറേഷൻ നടത്തിയത്. സംയോജനത്തിൻ്റെ ശക്തിയാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരകേന്ദ്രങ്ങളിൽ കനത്ത നാശനഷ്‌ടം ഉണ്ടാക്കി. പാക് അധിനിവേശ കശ്മീരിലും പാകിസ്ഥാനിലുമായി കരസേന ഏഴ് ഭീകര കേന്ദ്രങ്ങളും വ്യോമസേന രണ്ട് ഭീകര കേന്ദ്രങ്ങളും തകർത്തുവെന്നും അവർ വ്യക്തമാക്കി.

ആത്മനിർഭയർ ഭാരത് എന്ന ആശയം പ്രതിരോധ സംവിധാനങ്ങളെ സ്വയം നവീകരിക്കാൻ സഹായിച്ചു. ലക്ഷ്യം പൂർണ്ണമായി കൈവരിച്ചാണ് വിജയം നേടിയത്. ഭീകരതയ്ക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും സേനാ മേധാവികൾ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുപ്രസിദ്ധ കുറ്റവാളികളെ വെടിവെച്ചു കൊന്നു പൊലീസ്; സംഭവം വാഹന പരിശോധനയ്ക്കിടെ ഉണ്ടായ ഏറ്റുമുട്ടലിൽ
തമിഴ്‌നാട്ടിൽ ഗവർണർക്കെതിരെ സിപിഐ: സംസ്ഥാനത്ത് ഭൂരിപക്ഷം തെളിയിക്കാൻ ടിവികെ നേതാവ് വിജയ്‌ക്ക് അവസരം നൽകണമെന്ന് ആവശ്യം