
ബംഗളുരു: കർണാടകത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്നരക്ക് വിധാൻ സൗധയിലാണ് യോഗം. മന്ത്രിസഭാ യോഗവും ഇതിനു ശേഷം ചേരും. മുഴുവൻ എംഎൽഎമാർക്കും നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യ വിപ്പ് നൽകി. പങ്കെടുക്കാത്തവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കുമെന്നാണ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
നാല് എംഎൽഎമാർ വിട്ടുനിൽക്കുമെന്നാണ് സൂചന. ഓപ്പറേഷൻ കമലയുമായി തല്ക്കാലം മുന്നോട്ട് പോകേണ്ടെന്നു ബിജെപി തീരുമാനിച്ച സാഹചര്യത്തിൽ ഇവർ കോൺഗ്രസ് ക്യാമ്പിൽ തിരികെ എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. ഹരിയാനയിലായിരുന്ന ബിജെപി എംഎൽഎമാരിൽ ഭൂരിഭാഗവും ബംഗളൂരുവിൽ തിരിച്ചെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam