'ഇന്‍ക്വിലാബ് സിന്ദാബാദ്'; അച്ഛന്‍റെ ചിതയ്ക്കു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മകന്‍

Published : Oct 25, 2018, 11:00 PM ISTUpdated : Oct 25, 2018, 11:04 PM IST
'ഇന്‍ക്വിലാബ്  സിന്ദാബാദ്'; അച്ഛന്‍റെ ചിതയ്ക്കു മുന്നില്‍ മുദ്രാവാക്യം വിളിച്ച് മകന്‍

Synopsis

അവസാനമായി അച്ഛന്‍റെ ചിതയ്ക്ക് തീകൊളുത്തി മാറി നിന്ന് മകന്‍ ഇടറുന്ന ശബ്ദത്തില് ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്... ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു. സഖാവായ അച്ഛന് വേണ്ടി മകന്‍റെ യാത്രാമൊഴി ഇങ്ങനെയായിരുന്നു.

കായംകുളം: അവസാനമായി അച്ഛന്‍റെ ചിതയ്ക്ക് തീകൊളുത്തി മാറി നിന്ന് മകന്‍ ഇടറുന്ന ശബ്ദത്തില് ഉറക്കെ വിളിച്ചു. 'ഇങ്ക്വിലാബ് സിന്ദാബാദ്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട്, റെഡ് സല്യൂട്ട് കോമ്രേഡ്... ചിതയ്ക്ക് മുന്നിൽ നിന്നവർ അതേറ്റു വിളിച്ചു. സഖാവായ അച്ഛന് വേണ്ടി മകന്‍റെ യാത്രാമൊഴി ഇങ്ങനെയായിരുന്നു.

ചിതയ്ക്ക് തീകൊളുത്തി കഴിഞ്ഞ് മാറിനില്‍ക്കുമ്പോള്‍ ചുറ്റുംകൂടിയവര്‍ മുദ്രാവാക്യം വിളിച്ചു. ഈ സമയം ഒന്നും മിണ്ടാതെ മാറി നില്‍ക്കുകയായിരുന്നു മകന്‍. മുദ്രാവാക്യം വിളി നിലച്ചപ്പോള്‍ ഇടറിയ ശബ്ദത്തില്‍ അവനും മുദ്രാവാക്യം വിളിച്ചു. തൊണ്ടപൊട്ടുന്ന ശബ്ദത്തില്‍ ചുറ്റും കൂടിയവരും അത് ഏറ്റുവിളിച്ചു.

കഴിഞ്ഞ ദിവസം അന്തരിച്ച കായംകുളം നഗരസഭാ കൗണ്‍സിലറും സിപിഎം പെരിങ്ങാല ലോക്കല്‍ കമ്മിറ്റി അംഗവുമായ  വിഎസ് അജയന്‍റെ അന്ത്യകര്‍മങ്ങള്‍ക്കിടെയായിരുന്നു മകന്‍ അച്ഛനായി മുദ്രാവാക്യം വിളിച്ചത്.  കായംകുളം നഗരസഭയില്‍ കഴിഞ്ഞദിവസം ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു അജയന്‍ കുഴഞ്ഞുവീണത്. ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെയാണ് മരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ