
തിരുവനന്തപുരം: കേരള ബാങ്ക് ഉടൻ യാഥാർത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക് വലിയ സാമൂഹ്യ മുന്നേറ്റത്തിന് വഴിവെക്കും. പ്രളയത്തിൽ വീട് നഷ്ടമായവർക്ക് സഹകരണ മേഖല 2000 വീടുകൾ നിർമ്മിച്ചു നൽകുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
സഹകരണ മേഖലക്ക് നേരെ വലിയ ഭീഷണിയാണ് ഉയരുന്നത്. നോട്ടു നിരോധനമുൾപ്പെടെയുള്ള നീക്കങ്ങളിലൂടെ സഹകരണ മേഖലയെക്കൂടി തകർക്കുകയായിരുന്നു ചിലരുടെ ലക്ഷ്യം. സഹകരണ ബാങ്കുകളിൽ കള്ളപ്പണമാണെന്ന് ഇത്തരക്കാർ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ജനങ്ങൾ സഹകരണ മേഖലയ്ക്കൊപ്പം നിന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam