‌എസ്ഐആർ വിവാദം: 'കേരള തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാട് സ്വാ​ഗതാർഹം': ടിപി രാമകൃഷ്ണൻ

Published : Sep 23, 2025, 10:52 AM IST
tp ramakrishnan

Synopsis

ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: എസ് ഐ ആറിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോൾ സ്വീകരിച്ച നിലപാട് സ്വാഗതാർഹമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാണ് ഇനി അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മീഷനെ രാഷ്ട്രീയ ചട്ടുകമായിട്ടാണ് ബിജെപി ഉപയോഗിക്കുന്നത്. ബീഹാറിൽ അർഹതപ്പെട്ട നിരവധി വോട്ടർമാർ പുറന്തള്ളപ്പെട്ടു. കേരളത്തിൽ അർഹരായ വോട്ടർമാരെ പുറന്തള്ളാൻ അനുവദിക്കില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. വോട്ടർ പട്ടിക പരിഷ്കരണത്തിൽ എൽഡിഎഫ് നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. എസ്ഐആർനെതിരെ യോജിച്ച പ്രക്ഷോഭം വേണോ എന്ന കാര്യത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കട്ടെ. യോജിക്കേണ്ട പല ഘട്ടങ്ങളിലും യുഡിഎഫ് അതിനു തയ്യാറായിട്ടില്ല. ട്രേഡ് യൂണിയൻ സമര സമയത്ത് പോലും യുഡിഎഫ് തുരങ്കം വെച്ചെന്നും എൽഡിഎഫ് കൺവീനർ വിമർശിച്ചു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം