
പത്തനംതിട്ട: ദുരിരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കുന്നവര്‍ അംഗീകൃത കേന്ദ്രങ്ങളിലാണ് ഇവ എത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.
റവന്യു വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അടൂര്‍ മര്‍ത്തോമ യൂത്ത് സെന്ററിലും കിളിവയല്‍ സെന്റ് സിറില്‍സ് കോളേജിലുമായി പ്രവര്‍ത്തിക്കുന്ന പ്രധാന സംഭരണ കേന്ദ്രം, കോഴഞ്ചേരി സെന്റ് തോമസ് കോളേജ്, കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്ക് ഓഫീസുകള്‍, തിരുവല്ല എംജിഎം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഉപസംഭരണ കേന്ദ്രങ്ങളുമാണ് സര്‍ക്കാര്‍ അംഗീകൃത സംഭരണ കേന്ദ്രങ്ങള്‍.
വിവിധ സ്ഥലങ്ങളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണത്തിനായി എത്തിക്കുന്ന സാധന സാമഗ്രികള്‍ ശേഖരിക്കുന്നതിന് സ്വകാര്യ വ്യക്തികള്‍, സംഭരണ കേന്ദ്രങ്ങള്‍ നടത്തുന്നതായി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ക്യാമ്പുകളിലേക്ക് സാധനങ്ങളുമായി എത്തുന്നവര്‍ താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയതിന് ശേഷം സാധനങ്ങള്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അടൂര്‍ മര്‍ത്തോമ യൂത്ത് സെന്റര്‍- 8547611201
കോഴഞ്ചേരി സെന്റ് തോമസ് കോളേജ്- 9447562141
കോന്നി താലൂക്ക് ഓഫീസ്- 9497106295
റാന്നി താലൂക്ക് ഓഫീസ്- 9496426402
മല്ലപ്പള്ളി താലൂക്ക് ഓഫീസ് - 9495373272
പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ - 9447763640
തിരുവല്ല എംജിഎം സ്‌കൂള്‍- 9496266271
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam