ഇത് വെറും ട്രോൾ പേജ് അല്ല: അതുക്കും മേലെ കേരള പൊലീസ്

Published : Aug 22, 2018, 01:10 AM ISTUpdated : Sep 10, 2018, 01:24 AM IST
ഇത് വെറും ട്രോൾ പേജ് അല്ല:  അതുക്കും മേലെ കേരള പൊലീസ്

Synopsis

ട്രോൾ ഇഷ്ടപ്പെട്ട്  കേരള പൊലീസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തവർക്ക് ഇന്നിത് വെറും ട്രോള്‍ പേജ് അല്ല, പ്രളയ ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക്  പൊതുജനങ്ങൾക്കൊപ്പം നിന്ന്   കേരള പൊലീസ് ഫേസ്ബുക്ക് പേജ് നടത്തിയ ഇടപെടലുകൾ സമൂഹ മാധ്യമ രംഗത്തു ശ്രദ്ധേയമായി. ജനങ്ങള്‍ കൃത്യമായ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കി സജീവമായിമായിരുന്നു കേരള പൊലീസിന്‍റെ ഫേസ്ബുക്ക് ബേജ്.

തിരുവനന്തപുരം: ട്രോൾ ഇഷ്ടപ്പെട്ട്  കേരള പൊലീസ് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തവർക്ക് ഇന്നിത് വെറും ട്രോള്‍ പേജ് അല്ല, പ്രളയ ദുരന്തത്തിലെ രക്ഷാപ്രവർത്തനങ്ങൾക്ക്  പൊതുജനങ്ങൾക്കൊപ്പം നിന്ന്   കേരള പൊലീസ് ഫേസ്ബുക്ക് പേജ് നടത്തിയ ഇടപെടലുകൾ സമൂഹ മാധ്യമ രംഗത്തു ശ്രദ്ധേയമായി. ജനങ്ങള്‍ കൃത്യമായ മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും നല്‍കി സജീവമായിമായിരുന്നു കേരള പൊലീസിന്‍റെ ഫേസ്ബുക്ക് ബേജ്.

പേമാരി പെയ്തിറങ്ങി തുടങ്ങിയ  നിമിഷം മുതൽ  കേരള പോലീസ് ഫേസ്ബുക്ക് പേജിലേക്ക്  ദുരന്തചിത്രത്തിന്റെ അപ്ഡേഷന്സ് ജനങ്ങൾ നൽകി കൊണ്ടിരുന്നു. ദുരന്തത്തിന്റെ വ്യാപ്തി  മനസ്സിലായതോടെ  സോഷ്യൽ മീഡിയ സെൽ നോഡൽ ഓഫീസർ ഐ ജി  മനോജ് എബ്രഹാം സോഷ്യൽ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥരോട് 24  മണിക്കൂറും പ്രവർത്തന  സജ്ജമാകാനുള്ള നിർദേശവും നൽകി. അതോടെ ദുരിതാശ്വാസകേന്ദ്രങ്ങളും ഹെൽപ് ലൈൻ നമ്പറുകളും പ്രവർത്തനക്ഷമമാകുന്നതിനു മുമ്പ് തന്നെ  നിരന്തരം നിർദ്ദേശങ്ങളും അറിയിപ്പുകളും നൽകി  പൊലീസിന്റെ ഫേസ്ബുക് പേജ് രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി. 

ജില്ലകളിലെ രക്ഷാപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, സുരക്ഷാ നിർദേശങ്ങൾ, ഹെല്പ് ലൈൻ നമ്പറുകൾ, ആർമി ദൗത്യസംഘത്തിന്റെയും   തദ്ദേശീയരായ  രക്ഷാപ്രവർത്തകരുടെയും നമ്പറുകൾ, റെയിൽവേ, ബസ് സർവീസ് സംബന്ധിച്ച വിവരങ്ങൾ, വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി എന്നിവ കൃത്യമായ ഇടവേളകളിൽ പേജിൽ പോസ്റ്റുകളായി വന്നു. ദുരന്തത്തിന്റെ വ്യാപ്തി വർധിച്ചതോടെ  പേജിൽ  സഹായം അഭ്യര്‍ത്ഥിച്ചുള്ള മെസ്സേജുകളുടെ പ്രവാഹമായിരുന്നു. ഹെല്പ് ലൈൻ നമ്പറുകൾ പലതും തുടർച്ചയായി  എൻഗേജ്ഡ് ആയതിനാലും,  പേജിനോട് ജനങ്ങൾക്കുള്ള വിശ്വാസം കാരണം സഹായം ആവശ്യമുള്ളവർ മെസ്സേജുകളായും, പോസ്റ്റുകളിൽ കമന്റുകളായും,  വാട്ട്സ് ആപ്പിലൂടെയും സോഷ്യൽ മീഡിയ സെല്ലിനെ ബന്ധപ്പെടുകയായിരുന്നു. സഹായാഭ്യര്‍ത്ഥനകൾ ഡി ജി കൺട്രോൾ റൂമിലെ വയർലെസ്സ് സൗകര്യം വഴി കൃത്യമായി രക്ഷാപ്രവർത്തകരിലേക്കെത്തിച്ചു  പേജും ദുരിതബാധിതർക്ക് സഹായമേകി.

രക്ഷാപ്രവർത്തനത്തിന്റെ അവസാനഘട്ടം കഴിഞ്ഞതോടെ ഇതുമായി ബന്ധപ്പെട്ടു പതിനായിരത്തോളം മെസ്സേജുകൾക്കാണ് പേജ് മറുപടി നൽകിയത്. ഇതുവഴി സഹായം ലഭിച്ചവർ മെസ്സേജുകളായും കമന്റുകളായും പേജിൽ നന്ദിയും   രേഖപ്പെടുത്തിയിട്ടുണ്ട്.  രക്ഷാപ്രവർത്തന രംഗത്തു പൊലീസ് നടത്തിയ ഇടപെടലുകളുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും അഭിനന്ദന പ്രവാഹമാണ്. ദുരന്ത മേഖലയിൽ സഹായത്തിനെത്തി മൽസ്യത്തൊഴിലാളികൾക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള പോസ്റ്റും സൈബർ ലോകത്തു കൈയ്യടി നേടുകയുണ്ടായി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുതെന്ന് ഷമ മുഹമ്മദ്; അദ്ദേഹം മത്സരിക്കണോ എന്ന ചോദ്യത്തിനും മറുപടി
ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന, ഡിജിപിക്കും ബെംഗളൂരു പൊലീസ് കമ്മീഷണർക്കും പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ