മഹാപ്രളയത്തിന് മുമ്പും ശേഷവും; കേരളം നാസയുടെ കണ്ണിലൂടെ

By Web TeamFirst Published Aug 29, 2018, 3:15 PM IST
Highlights

മഹാപ്രളയത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ആകാശചിത്രങ്ങളാണ് നാസ പുറത്തു വിട്ടത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് പ്രളയഭാരം ഏറ്റവും കുടുതലായി ഏറ്റുവാങ്ങിയതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്

ചരിത്രത്തിലെ തന്നെ മഹാപ്രളയത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്‍റെ ഏറെക്കുറെ എല്ലാ ഭാഗവും പ്രളയത്തിന്‍റെ കെടുതി അനുഭവിക്കുകയാണ്. അതിനിടയിലാമ് പ്രളയത്തിന് മുന്പും ശേഷവുമുള്ള കേരളത്തിന്‍റെ ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടത്.

മഹാപ്രളയത്തിന്‍റെ ഭീകരത വ്യക്തമാക്കുന്ന ആകാശചിത്രങ്ങളാണ് നാസ പുറത്തു വിട്ടത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളാണ് പ്രളയഭാരം ഏറ്റവും കുടുതലായി ഏറ്റുവാങ്ങിയതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. 

പ്രളയം തുടങ്ങുന്നതിന് മുന്പ് ഫെബ്രുവരി ആറാം തിയതിയുള്ള കേരളത്തിന്‍റെ ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രം  പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന്‍റെതാണ്. പ്രളയത്തില്‍ മുങ്ങിയ ഭാഗങ്ങള്‍ നീലനിറത്തിലും വെള്ളം കയറാത്ത ഭാഗങ്ങള്‍ പച്ച നിറത്തിലുമായാണ് കാണുന്നത്. നേരത്തെ കേരളത്തിന്‍റെ പ്രളയത്തെക്കുറിച്ചുള്ള വീഡിയോയും നാസ പുറത്തുവിട്ടിരുന്നു.

 

 

click me!