'ഏകോപനത്തില്‍ വീഴ്ച പറ്റി'; ഡാമുകള്‍ ഒന്നിച്ച് തുറന്നത് അന്വേഷിക്കണമെന്ന് ചെന്നിത്തല

By Web TeamFirst Published Aug 21, 2018, 7:25 PM IST
Highlights

ഡാമുകളെല്ലാം ഒന്നിച്ചു തുറന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേശ്  ചെന്നിത്തല. പ്രളയത്തെ നേരിടുന്നതിനുള്ള  മുന്നൊരുക്കത്തിലും ഏകോപനത്തിലും സർക്കാർ വീഴ്ച വരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. 

തിരുവനന്തപുരം: ഡാമുകളെല്ലാം ഒന്നിച്ചു തുറന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് രമേശ്  ചെന്നിത്തല. പ്രളയത്തെ നേരിടുന്നതിനുള്ള  മുന്നൊരുക്കത്തിലും ഏകോപനത്തിലും സർക്കാർ വീഴ്ച വരുത്തിയെന്നും ചെന്നിത്തല ആരോപിച്ചു. സര്‍വ്വകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിന്നു രമേശ് ചെന്നിത്തല. 

മുന്നറിയിപ്പ് ഇല്ലാതെ ഡാമുകള്‍ തുറന്നുവെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെന്നും പ്രതിപക്ഷം വിമര്‍ശിച്ചു. ദുരിതാശ്വാസ ക്യമ്പുകളില്‍ രാത്രി അതിപ്രസരത്തിന്‍റെ സാഹചര്യം ഉണ്ടായിരുന്നുവെന്നും ചെന്നിത്തല വിമര്‍ശിച്ചു. ദുരിത ബാധിതര്‍ക്ക് നിലവില്‍ 10,000 രൂപയാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്, ഇത് 25,000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും പ്രതിപക്ഷം സര്‍വ്വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു.

click me!