പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

Published : Aug 17, 2018, 12:42 AM ISTUpdated : Sep 10, 2018, 01:51 AM IST
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

Synopsis

പ്രളയ  ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.  തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ ഹെലികോപ്ടറില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും കണ്ണന്താനും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

തിരുവനന്തപുരം: പ്രളയ  ദുരിതത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.  തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ ഹെലികോപ്ടറില്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും കണ്ണന്താനും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ സംസ്കാര ചടങ്ങുകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുക.  കേരളത്തിലെത്തുന്ന പ്രധാനമന്ത്രി മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തും.  പ്രധാനമന്ത്രി സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കും. കൂടുതല്‍ കേന്ദ്രസഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതി നേരിടാന്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ആവശ്യമായ അധിക കേന്ദ്രസേനയെയും വലിയ ബോട്ടുകളും എത്തിക്കും.   അതീവ ഗുരുതര സാഹചര്യമാണെന്ന് തന്നെയാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. ഫണ്ടിന്‍റെ കുറവ് എവിടെയും അനുഭവപ്പെടില്ല. കേരളത്തിന്‍റെ മെമ്മോറാണ്ടം അനുസരിച്ച് കൂടുതല്‍ തുക നല്കും. 

അതേസമയം സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും നാളെ പകലുകൊണ്ട് രക്ഷപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇന്നത്തോടെ എല്ലാവരെയും രക്ഷപെടുത്താനാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇനിയും ചിലര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്താനുളള നടപടി സ്വീകരിച്ചിട്ടുണ്ട്. 

നാളെ ഇത് പൂര്‍ത്തീകരിക്കാനാകുമെന്ന് ഉന്നതതല യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു.കേന്ദ്ര സേനയ്ക്കൊപ്പം പൊലീസുമടക്കമുള്ള സംസ്ഥാന സംവിധാനങ്ങളും കാര്യക്ഷമമായി, ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ രംഗത്തിറക്കും. തമിഴ്നാട്ടില്‍ നിന്നുളള ഫയര്‍ഫോര്‍സിന്‍റെ ബോട്ടുകള്‍ രാത്രിതന്നെ എത്തിക്കും.

കേന്ദ്രസേനയുടെ ബോട്ടുകള്‍ക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ കൂടുതല്‍ ബോട്ടുകളും ഉപയോഗിക്കും. സ്വകാര്യബോട്ടുകളും പ്രയോജനപ്പെടുത്തും. എല്ലായിടങ്ങളിലും നാളെ രാവിലെ ബോട്ടുകള്‍ സജ്ജമായിരിക്കും. 200ലധികം ബോട്ടുകള്‍ കൂടുതലായി രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. കുത്തൊഴുക്കുള്ള സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാവും ആളുകളെ രക്ഷപെടുത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്