കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍തന്നെ; ജനങ്ങള്‍ മാറണമെന്ന് നിര്‍ദ്ദേശം

Published : Aug 20, 2018, 09:49 AM ISTUpdated : Sep 10, 2018, 12:52 AM IST
കോട്ടയത്തിന്‍റെ പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍തന്നെ; ജനങ്ങള്‍ മാറണമെന്ന് നിര്‍ദ്ദേശം

Synopsis

കുമരകം, തിരുവാർപ്പ് മേഖലകളിൽ ഇപ്പോളും ജനങ്ങൾ വീടിന് മുകളിൽ കഴിയുകയാണ്.

കോട്ടയം: പ്രളയത്തിൽ മുങ്ങിയ കോട്ടയം നഗരം സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ അതീവ ഗുരുതര സ്ഥിതി തുടരുകയാണ്. കുമരകം, തിരുവാർപ്പ് മേഖലകളിൽ ഇപ്പോഴും ജനങ്ങൾ വീടിന് മുകളിൽ കഴിയുകയാണ്. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുമരകം, തിരുവാര്‍പ്പ് മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമയിരിക്കുന്നത്. ഇവിടെ നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങിയിട്ടില്ല.

കുമരകത്തുനിന്ന് 3000 പേരും തിരുവാര്‍പ്പില്‍നിന്ന് 5000 പേരും മാറണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുമരകം ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഈ സ്ഥിതി മാറി വരികയാണെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണ്. തിരുവാര്‍പ്പിന്‍റെ അവസ്ഥയില്‍ തന്നെയാണ്. ജില്ലയിലെ 5 താലുക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്.  23253 കുടുംബങ്ങളിലായി 89178 അംഗങ്ങള്‍ ഈ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ട്. 

ഇന്നലെ ഒരാള്‍ കൂടി മരിച്ചു. ഇതോടെ ജില്ലയില്‍ മരിച്ചതോ കാണാതായതോ ആയ ആളുകളുടെ എണ്ണം 8 ആയി. വെള്ളത്തുരുത്തി പാരിപ്പിള്ളി കടവില്‍ വീണ് ഗോപാലകൃഷ്ണന്‍ ആണ് മരിച്ചത്. മീനച്ചില്‍ വൈക്കം എന്നിവിടിങ്ങളില്‍ ഒരാരോരുത്തരെ കാണാതായിട്ടുണ്ട്.  കുമരകം, തിരുവാര്‍പ്പ്,  കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖല, ഉദയനാപുരം തലയോലപ്പറമ്പ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. ഐമനം, ആര്‍പ്പൂക്കര, വൈക്കം,  കല്ലറ, നീണ്ടൂര്‍, വിജയപുരം, മണര്‍ക്കാട് പഞ്ചായത്ത് എന്നിവിടങ്ങളില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്