രണ്ടാംഭാഗം പാഠ പുസ്തക വിതരണം പൂർത്തിയായി

Published : Sep 15, 2018, 06:47 AM ISTUpdated : Sep 19, 2018, 09:26 AM IST
രണ്ടാംഭാഗം പാഠ പുസ്തക വിതരണം പൂർത്തിയായി

Synopsis

1,96,2200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് സംസ്ഥാനത്ത് പൂർത്തിയായത്. സ്കൂൾ തുറക്കുന്നതിന് മുൻപെ 85 ശതമാനം പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്കൂളുകളിലേക്കുള്ള രണ്ടാം ഭാഗ പാഠ പുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂർത്തിയായെന്ന് കേരള ബുക്ക്സ് ആന്‍റ് പബ്ലിക്കേഷൻ സൊസൈറ്റി.  3325 സൊസൈറ്റികളിലേക്ക് വേണ്ട പുസ്തകത്തിന്‍റെ വിതരണവും അച്ചടിയുമാണ് പൂർത്തിയായത്. പ്രളയത്തെ തുടർന്ന്  കുട്ടികളുടെ നശിച്ച  പാഠപുസ്തകങ്ങള്‍ക്കു പകരം പുസ്തകങ്ങളും വിതരണം ചെയ്തു
 
1,96,2200 പുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് സംസ്ഥാനത്ത് പൂർത്തിയായത്. സ്കൂൾ തുറക്കുന്നതിന് മുൻപെ 85 ശതമാനം പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. എന്നാൽ പ്രളയത്തെ തുടർന്ന് ഇത് നീണ്ട് പോയി.  അച്ചടി പൂർത്തിയായ പുസ്തകങ്ങൾ അതത് ജില്ലകളിലെ ഹബ്ബിലേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടത്തിയെന്ന് കെബിപിഎസ് ഭാരവാഹികൾ അറിയിച്ചു.  

കൂടാതെ പ്രളയത്തെ തുടർന്ന് നശിച്ച പുസ്തകങ്ങൾക്ക് പകരം വിതരണം ചെയ്യേണ്ട പുസ്തകങ്ങളും സൊസൈറ്റികളിൽ എത്തിച്ചു. പ്രളയത്തിൽ 65 ലക്ഷം പാഠപുസ്തകങ്ങൾ നശിച്ചെന്നും അതിന്‍റെ അച്ചടി പൂർത്തിയാക്കാനുമാണ് വിദ്യാദ്യാസ വകുപ്പ് ആവശ്യപ്പെട്ടത്. വേഗത്തിൽ അച്ചടി പൂർത്തിയാക്കി കെബിപിഎസ് സൊസൈറ്റികളിൽ പുസ്തകങ്ങൾ എത്തിച്ചു.

ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ പുസ്തകങ്ങൾക്കാണ് രണ്ടാംഭാഗമുള്ളത്. അൺഎയ്ഡഡ് സ്കൂളുകളിലേക്കുള്ള പാഠ പുസ്തകങ്ങൾ പണമടച്ചാലാണ് ജില്ലാ ഹബ്ബിൽ നിന്ന് സ്കൂൾ അധികൃതർക്ക് കൈപ്പറ്റാൻ സാധിക്കുക. മൂന്നാംഭാഗ പാഠപുസ്തകങ്ങളുടെ വിതരണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു