എം വി ഗോവിന്ദനെ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. പാലക്കാട് കാഞ്ഞിരപ്പുഴയിലെ യുഡിഎഫ് പൊതുയോഗത്തിൽ ആയിരുന്നു ശശിയുടെ പരിഹാസം. ലോകം മാറിയത് അറിയാത്ത ആളാണ് ഗോവിന്ദൻ എന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി പറഞ്ഞു.

പാലക്കാട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് സിഎംപി നേതാവ് പി കെ ശശി. ലോകം മാറിയത് അറിയാത്ത ആളാണ് ഗോവിന്ദൻ എന്നും എഴുപതുകളിൽ പഠിച്ച ഓത്തുപള്ളിയിലെ കിത്താബുമായി ഇപ്പോഴും ക്ലാസ് എടുത്ത് നടക്കുകയാണെന്നും പി കെ ശശി പറഞ്ഞു. സിപിഎമ്മിൻ്റെ പഠന ക്ലാസുകളിൽ ഇരുന്നാൽ ഫോൺ എടുക്കാൻ പറ്റില്ല. ഭാര്യക്ക് പോലും വിളിക്കാൻ പറ്റില്ല. പഠന ക്ലാസുകളിൽ പങ്കെടുത്ത് ജീവിതം ഇല്ലാതെ ആയ ആളാണ് താനെന്നും പി കെ ശശി പറഞ്ഞു. പാലക്കാട് കാഞ്ഞിരപ്പുഴയിലെ യുഡിഎഫ് പൊതുയോഗത്തിൽ ആയിരുന്നു ശശിയുടെ പരിഹാസം.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News