ശബരിമലയിൽ ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ദളിത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Published : Oct 25, 2018, 06:30 AM ISTUpdated : Oct 25, 2018, 08:42 AM IST
ശബരിമലയിൽ ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ദളിത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Synopsis

ശബരിമലയിൽ ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആദിവാസി, ദളിത് സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. സമര പരിപാടികൾ ആലോചിക്കാൻ 29ന് കോട്ടയത്ത് യോഗം. മലയരയൻമാരുടെ അവകാശം തന്ത്രികുടുംബം തട്ടിയെടുത്തെന്ന് ആദിവാസി ഗോത്രമഹാസഭ.

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ആദിവാസികളുടെ അവകാശം അംഗീകരിക്കാൻ ആദിവാസി ദളിത് പ്രസ്ഥാനങ്ങൾ പ്രക്ഷോഭത്തിലേക്ക്. സമരപരിപാടികൾ ആലോചിക്കാൻ ഈ മാസം 29ന് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃകൺവെൻഷൻ വിളിച്ചു.

ശബരിമലയിൽ മലയരൻമാർക്കുണ്ടായിരുന്ന അവകാശം തന്ത്രികുടുംബം തട്ടിയെടുത്തുവെന്നാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള ദളിത് സംഘടകളുടെ ആരോപണം. പന്തളം കൊട്ടാരത്തിനും തന്ത്രികുടുംബത്തിനും ശബരിമലയുടെ സമ്പൂർണ്ണഅധികാരം അവകാശപ്പെടാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭവുമായി മുന്നോട്ട് വരുന്നത്. മലയരയസമുദയത്തെയും ഒപ്പം കൂട്ടി പ്രക്ഷോഭം നടത്താനാണ് ആദിവാസിഗോത്രമഹാസഭ ഉൾപ്പടെയുള്ള സംഘടനകളുടെ ശ്രമം.

ശബരിമലയിൽ അവകാശസ്ഥാപനപ്രക്ഷോഭം നടത്താണ് തീരുമാനം. യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട ഗീതാനന്ദൻ ഇക്കാര്യത്തിൽ ബിജെപിയുടേയും കോൺഗ്രസിന്റേതും സമീപനം ഇരട്ടത്താപ്പാണെന്നും ആരോപിച്ചു. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം